ഇടുക്കിയില്‍ ആദിവാസി പെണ്‍കുട്ടിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി,ബന്ധുവായ 21 കാരി വിഷം കഴിച്ച നിലയില്‍

ഇടുക്കി അടിമാലി കുളമാംകുഴിയില്‍ പതിനേഴുകാരിയായ ആദിവാസി പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവും സുഹൃത്തുമായ ഇരുപത്തൊന്നുകാരിയായ മറ്റൊരു പെണ്‍കുട്ടിയെ വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരെയും കഴിഞ്ഞ ദിവസം കാണാതായി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

വിഷം കഴിഞ്ഞ നിലയില്‍ കണ്ടെത്തിയ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് പ്രഥമിക നിഗമനം. സംഭവത്തില്‍ അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News