അട്ടപ്പാടിയില്‍ ആദിവാസി പെണ്‍കുട്ടിക്ക് നേരെ വധശ്രമം

പാലക്കാട്: ആദിവാസി പെണ്‍കുട്ടിക്കെതിരെ വധശ്രമം. അട്ടപ്പാടി, ഷോളയൂര്‍ സമ്പാര്‍ക്കോട്ടിയിലാണ് ആദിവാസി യുവതിക്ക് നേരെ വധശ്രമമുണ്ടായ്. അക്രമി യുവതിയെ കത്തികൊണ്ട് കുത്തി. രാജന്‍ ഉഷാ ദമ്പതികളുടെ മകള്‍ രേഷ്മക്കാണ് (19) കുത്തേറ്റത്.

രാവിലെ 11 മണിയോടെ ഓണ്‍ലൈന്‍ ക്ലാസ് എടുക്കാന്‍ സമ്പാര്‍ക്കോട് ഊരിലേക്ക് വരവേ മാത്തന്‍ എന്നയാളുടെ കൃഷിത്തോട്ടത്തിലെ പണിക്കാരയ കണ്ടാല്‍ അറിയാവുന്നവര്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയും, ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രേഷ്മയെ പിന്‍തുടര്‍ന്ന് പിറകില്‍ നിന്ന് കത്തി കൊണ്ട് കുത്തുകയുമായിരുന്നു.

നട്ടെല്ലിന് ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News