ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും ഉടന്‍ അറസ്റ്റ് ചെയ്യില്ല

തിരുവനന്തപുരം: യുട്യൂബര്‍ വിജയ് പി. നായരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരെ ഉടന്‍ അറസ്റ്റ് ചെയ്യേണ്ടെന്ന് പോലീസ് തീരുമാനിച്ചു. കേസില്‍ വിശദമായ നിയമോപദേശം ലഭിച്ച ശേഷം അറസ്റ്റ് മതിയെന്നാണ് തീരുമാനം.

ഭാഗ്യലക്ഷ്മി ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരേ പോലീസ് ചുമത്തിയ വകുപ്പുകള്‍ സംബന്ധിച്ചാണ് നിയമോപദേശം തേടിയിരിക്കുന്നത്. മോഷണക്കുറ്റം മൂവര്‍ക്കെതിരേയും നിലനില്‍ക്കുമോ എന്നാണ് പോലീസ് വീണ്ടും പരിശോധിക്കുന്നത്.

കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഭാഗ്യലക്ഷ്മിയും കൂട്ടരും സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. സമൂഹത്തിന് തെറ്റായ സന്ദേശം നല്കുമെന്ന കാരണത്താല്‍ പോലീസ് പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഉടന്‍ അറസ്റ്റ് വേണ്ടെന്ന നിലപാടില്‍ പോലീസ് എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News