Home-bannerKeralaNewsRECENT POSTS
കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ജനറല്‍ ആശുപത്രിയ്ക്ക് മുകളിലേക്ക് മരം കടപുഴകി വീണ് മൂന്നു പേര്‍ക്ക് പരിക്ക്; ഇരുചക്ര വാഹനം തകര്‍ന്നു
കോട്ടയം: ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയില്‍ കോട്ടയം ജനറല്‍ ആശുപത്രിക്കു മുകളിലേക്കു മരം വീണു മൂന്നു കൂട്ടിരിപ്പുകാര്‍ക്കു പരിക്കേറ്റു. പുരുഷന്‍മാരുടെ 11-ാം വാര്‍ഡിനു മുകളിലേക്കാണു സമീപത്ത് നിന്നിരുന്ന വാക മരം കടപുഴകി വീണത്. തലയ്ക്കും കാലിനും കൈക്കും പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിലെ കാഷ്വാലിറ്റിയിലേക്കു മാറ്റി. അപകടത്തില്‍ മരത്തിനു താഴെ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനം തകര്‍ന്നു.
സിഎംഎസ് കോളജ് ജീവനക്കാരനായ സിജോ ജേക്കബിന്റെ വാഹനമാണ് തകര്‍ന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് കടപുഴകിവീണ മരം മുറിച്ചുമാറ്റിയത്. ആശുപത്രി ചുറ്റളവിലെ മരങ്ങളുടെ ചുവട്ടിലെ മണ്ണു മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ഇതില്‍ ഒരു മരമാണു കടപുഴകി വീണത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News