25.9 C
Kottayam
Saturday, October 5, 2024

‘ഇത് സ്നേഹമല്ല…അപകടകരമായ കുറ്റമാണ്’, ബുള്ളറ്റിന്‍റെ ടാങ്കിൽ കുഞ്ഞിനെ കിടത്തി യാത്ര!; വീഡിയോയുമായി പൊലീസ്

Must read

തിരുവനന്തപുരം: ഡൈവർമാരുടെ അശ്രദ്ധയും അമിത ആത്മവിശ്വാസവും പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചുവരുത്താറുണ്ട്. ഒരു സെക്കൻഡിൽ പറ്റുന്ന പിഴവിന് വലിയ വിലയാണ് പലർക്കും കൊടുക്കേണ്ടിവരാറുള്ളത്. ചിലർ സ്വന്തം മക്കളെയും ഇത്തരത്തിൽ അപകടത്തിൽപ്പെടുത്താറുണ്ട്. മക്കളോടുള്ള സ്നേഹ പ്രകടനമാണെന്ന നിലയിൽ വാഹനത്തിലിരുത്തി അപകടകരമായ രീതിയിൽ ഡ്രൈവ് ചെയ്യുന്നതിന്‍റെ പല വാർത്തകളും പുറത്തുവന്നിട്ടുണ്ട്.

അതിനിടിയിലാണ് ഇത്തരമൊരു വീഡിയോ പങ്കുവച്ചുകൊണ്ട് കേരള പൊലീസിന്‍റെ മുന്നറിയിപ്പും എത്തിയിരിക്കുന്നത്. മക്കളെ അപകടകരമായ രീതിയിലിരുത്തി വാഹനമോടിക്കുന്നത് സ്നേഹമല്ലെന്നും അപകടകരമായ കുറ്റമാണെന്നും കേരള പൊലീസ് ഓർമ്മിപ്പിച്ചു.

ഒരു ബുള്ളറ്റിന്‍റെ ടാങ്കിൽ കുഞ്ഞിനെ കിടത്തി യാത്ര ചെയ്യുന്നതിന്‍റെ വീഡിയോ ആണ് കേരള പൊലീസ് പങ്കുവച്ചിരിക്കുന്നത്. ‘ഇത് സ്നേഹമല്ല…അപകടകരമായ കുറ്റമാണ്’ എന്ന കുറിപ്പോടെയാണ് വീഡ‍ിയോ പങ്കുവച്ചിരിക്കുന്നത്.

ഇത്തരത്തിൽ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നവർ പലപ്പോഴും സ്വന്തം കുഞ്ഞുങ്ങളെക്കൂടിയാണ് അപകടത്തിലാക്കുന്നതെന്ന കമന്‍റുകളുമായി നിരവധി പേരാണ് കേരള പൊലീസിന്‍റെ വീഡിയോക്ക് താഴെ രംഗത്തെത്തിയിരിക്കുന്നത്. ചെറിയ കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധവേണം അപകടം സംഭവിച്ചാൽ ദുഃഖം തങ്ങാനാവില്ല എന്ന് കമന്‍റിടുന്നവരും കുറവല്ല.

ഇത്തരത്തിൽ കുട്ടികളെ മുന്നിൽ കിടത്തിയും കാറിൽ ഡ്രൈവ് ചെയ്യുമ്പോൾ മടിയിലിരുത്തിയും വാഹനമോടിക്കുന്നവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി കേസ്സെടുക്കണം എന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

മറ്റൊരു കമന്‍റ് – ‘തീർച്ചയായും ഏറ്റവും അപകടം പിടിച്ച പ്രകടനമാണിത്. ഒരു വയസ്സു മുതൽ മൂന്ന് വയസ്സുവരെയുള്ള കുട്ടികളെ പലപ്പോഴും പ്രെട്രോൾ ടാങ്കിന് മുകളിൽ കയറ്റി വച്ച് അമിത വേഗത്തിൽ വണ്ടിയോടിച്ച് പോകുന്നു. റോഡിൽ ചെറിയ കല്ലുകളുണ്ടാവാം, ചരലുകളുണ്ടാവാം, വണ്ടി ചരിയുവാനുള്ള അത്യാവശ്യം സാഹചര്യം ഉണ്ടാവാം. വണ്ടി പാളിപ്പോയാൽ താങ്കൾ ആദ്യം കുട്ടിയെ ശ്രദ്ധിക്കുമോ? വണ്ടിയെ ശ്രദ്ധിക്കുമോ?

ഞാൻ എന്റെ കുട്ടികളെ കൊണ്ടുപോകാൻ കങ്കാരുബാഗ് എന്നറിയപ്പെടുന്ന സേഫ്റ്റി ബാഗ് വാങ്ങിച്ചയാളാണ്. അതിന്റെ പേരിൽ കളിയാക്കലുകളും അനുഭവിച്ചിട്ടുണ്ട്. എങ്കിലും ഞാൻ സംതൃപ്തനാണ്. എന്റെ കുട്ടികളുടെ ബാല്യങ്ങളിൽ ഞാൻ അവരെ റിസ്കിലാക്കിയിട്ടില്ല. പലപ്പോഴും ഇത്തരത്തിലുള്ള ബൈക്ക് യാത്രകൾ അപകടം പിടിച്ചതാണെന്ന് ബോധ്യപ്പെടുത്താൻ ആരും ശ്രമിക്കാറില്ല, ശ്രമിച്ചവർ പുച്ഛിക്കപ്പെട്ടിട്ടുമുണ്ട് (സ്വന്തം അനുഭവം). കേരളാ പൊലീസിന്‍റെ അവെയർനെസ്സിൽ പ്രശംസ അർഹിക്കുന്നു’.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിര്‍ണായക നീക്കവുമായി പിവി അന്‍വർ , ഡിഎംകെയിലേക്കെന്ന് സൂചന; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

മലപ്പുറം: എല്‍ഡിഎഫ് വിട്ട പിവി അന്‍വര്‍ എംഎല്‍എ ഡിഎംകെയിലേക്കെന്ന് സൂചന. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റമാണ് അന്‍വര്‍. ഇടതുപക്ഷം പൂര്‍ണമായും അന്‍വറുമായുള്ള ബന്ധം ഇടതുപക്ഷം പൂര്‍ണമായും ഉപേക്ഷിച്ച സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ട്ടി...

പൂരം കലക്കൽ മാത്രമല്ല ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണം: സുരേന്ദ്രൻ

കോഴിക്കോട് : പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് പോലീസിന്റെ സഹായത്തോടെയായിരുന്നു. യുവതികളെ കയറ്റിയതിന് പിന്നിൽ പോലീസിന്റെ ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍...

ബാലയുടെ ആസ്തി 240 കോടി; കേസ് നടത്തിയപ്പോൾ അമൃത സുരേഷ് ചെയ്തത്

കൊച്ചി:ബാലയെ പോലെ വ്യക്തി ജീവിതം ഇത്രത്തോളം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കി മാറ്റിയ മറ്റൊരു താരം മലയാളത്തിൽ ഉണ്ടാകില്ല. ഒരു ഇടവേളയ്ക്ക് ശേഷം ബാല തന്നെയാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം. 2009...

സ്വര്‍ണ കള്ളക്കടത്തിനെതിരെ മതവിധി പുറപ്പെടുവിക്കണം; സാദിഖലി തങ്ങളോട് കെടി ജലീല്‍

കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്തും മലപ്പുറവുമായും ബന്ധപ്പെടുത്തിയുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് തവനൂരിലെ സിപിഎം സ്വതന്ത്ര എംഎല്‍എ കെടി ജലീല്‍. സ്വര്‍ണ കള്ളക്കടത്തില്‍ മുസ്ലീങ്ങള്‍ ഇടപെടരുത് എന്നൊരു മതവിധി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പുറപ്പെടുവിക്കണം...

ഇടിമിന്നലോടെ മഴ; ഓറഞ്ച് അലർട്ട് അടക്കം മുന്നറിയിപ്പ്, വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇനിയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കൂടുതല്‍ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പ്. കാലവർഷത്തിൽ നിന്ന് തുലാവർഷത്തിലേക്കുള്ള മാറ്റത്തിന്‍റെ (transition stage)സൂചനയാണ് നിലവിലെ ഇടി മിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ. വരും ദിവസങ്ങളിൽ തെക്ക് കിഴക്കൻ...

Popular this week