23.4 C
Kottayam
Sunday, September 8, 2024

ആ ഓഡിയോ ക്ലിപ്പ് ചതിച്ചു….നമ്മുക്ക് കിട്ടാത്തത് മറ്റുള്ളവർ അനുഭവിക്കരുത്! അല്ലേ പണി കൊടുക്കും! അമ്മക്ക് നടുവിരൽ നമസ്കാരം

Must read

കൊച്ചി: ട്രാൻസ്ജെൻഡർ സജ്ന നടത്തിയ ബിരിയാണി കച്ചവടം മറ്റ് കച്ചവടക്കാർ തടഞ്ഞത് സമൂഹ മാധ്യമങ്ങളിലടക്കം വലിയ വാർത്തയായിരുന്നു. വഴിയോര കച്ചവടത്തിലെ തർക്കവുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ ആക്രമണം നടന്നിരുന്നു. ചിലർ തന്നെയും സുഹൃത്തുക്കളെയും അപമാനിക്കുകയും, ഉപജീവനമാർഗമായ ബിരിയാണി വില്പന തടസപ്പെടുത്തുകയും ചെയ്തതിൽ മനംനൊന്ത് ദിവസങ്ങൾക്ക് മുമ്പ് സജ്ന ഫേസ്ബുക്കിൽ ലൈവിൽ വന്നിരുന്നു. തുടർന്ന് നടൻ ജയസൂര്യ ഉൾപ്പെടെ നിരവധിയാളുകൾ സജ്നയ്ക്ക് സഹായ വാഗ്ദ്ധാനങ്ങളുമായി രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസം സജ്നയുടേതെന്ന പേരിൽ ചില ഓഡിയോ ക്ലിപ്പിങ്ങുകൾ പ്രചരിച്ചിരുന്നു. സജന ഷാജിയുടെ ബിരിയാണി കച്ചവടവും തുടർന്നുണ്ടായ ഓഡിയോ ക്ലിപ്പ് വിവാദത്തിലും ട്രാൻസ് കമ്മ്യൂണിറ്റികൾ തമ്മിൽ ചേരി തിരിഞ്ഞ് വാക്പോര് തുടങ്ങി കഴിഞ്ഞു. ഈ സംഭവത്തോട് കൂടി ട്രാൻസ് കമ്മ്യണിയിൽ ഉള്ള ഉൾപോര് മറനീക്കി പുറത്തുവരുകയാണ്. സെലിബ്രേറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രജ്ഞിമാരാണ് ഈ ഓഡിയോ ക്ലിപ്പ് ഓൺലൈൻ മാധ്യമങ്ങൾ അയച്ചു കൊടുത്തതെന്ന് പറയാതെ പറയുകയാണ് ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ്. മാലാപാർവ്വതിയുടെ മകനുമായി ബന്ധപ്പെട്ട വിവാദത്തിൽ സീമ നഷ്ടപരിഹാരത്തിനായാണ് ഇത്തം വിവാദങ്ങൾ ഉണ്ടാക്കുന്നതെന്ന് രഞ്ജു പറഞ്ഞതായും സീമ തന്റെ ഫേസ്ബുക്ക് ലൈവിൽ പറയുന്നുണ്ട്. എവിടെയും അനുകൂല്യങ്ങൾ അവരുടെ കൈകളിൽ കൂടി അവർ ചെയ്തു കൊടുത്തതായി മാത്രേ അറിയാവൂ. പത്രത്തിലും ടീവിയിലും അവരുടെ വലിയ പടം വരുകയും വേണം. അല്ലേ പണി കൊടുക്കും. സ്വയം പ്രഖ്യാപിത അമ്മമാരും കൂട്ടാളികളും. നമ്മുക്ക് കിട്ടാത്തതു ഒന്നും മറ്റുള്ളവരും അനുഭവിക്കരുത് . വളരെ നല്ല ചിന്താഗതി എന്നാണ് സീമ രഞ്ജുവിനെതിരെ പറയുന്നത്.

അതെ സമയം തന്നെ അമിതമായ അളവിൽ ഉറക്ക ഗുളിക കഴിച്ച നിലയിൽ ട്രാൻസ്ജെൻഡർ സജ്ന ഷാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .ഐ സി യുവിൽ നിരീക്ഷണത്തിലാണ്. ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സജ്നയുടേതെന്ന പേരിൽ ചില ഓഡിയോ ക്ലിപ്പിങ്ങുകൾ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ചിലര്‍ ഇവരെ ആക്ഷേപിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിരുന്നു. വിവാദങ്ങളില്‍ മനംനൊന്താണ് ജീവനൊടുക്കാനുള്ള ശ്രമമുണ്ടായതെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. നിലവിൽ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണിവർ.

കോട്ടയം സ്വദേശിയായ സജ്ന ഷാജി 13 വർഷം മുൻപാണ് കൊച്ചിയിലെത്തിയത്. മൂന്ന് മാസം മുൻപാണ് തൃപ്പുണിത്തുറ ഇരുമ്പനത്ത് വഴിയോര ബിരിയാണി കച്ചവടം തുടങ്ങിയത്. കൊറോണക്കാലത്ത് ജോലി നഷ്ടപ്പെട്ടപ്പോൾ അതിജീവിക്കാനായി കുടുക്കയിൽ സൂക്ഷിച്ച രൂപയും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് മാറ്റിവച്ച പണവും ചേർത്താണ് സജ്ന എറണാകുളത്ത് ബിരിയാണിക്കച്ചവടം തുടങ്ങിയത്. കൊറോണക്കാലത്ത് ജോലി നഷ്ടപ്പെട്ട സജ്ന മൂന്നു പേർക്ക് ജോലി നൽകുകയും വൈകുന്നേരങ്ങളിൽ തെരുവിൽ ജീവിക്കുന്ന കുറച്ചുപേരുടെ വിശപ്പടക്കുകയും ചെയ്തു വന്നിരുന്നു.

അതിനിടയിലാണ് സജ്നയെ ഒരു കൂട്ടമാളുകൾ തടയുന്നതും ഭീഷണിപ്പെടുത്തുന്നതും. തുടർന്ന് ഒരു നിവൃത്തിയുമില്ലാതെ വന്നപ്പോൾ സജ്ന പൊട്ടിക്കരഞ്ഞുകൊണ്ട് ഫെയ്സ്ബുക്ക് ലെെവിൽ വന്നു. ഈ വിഷയം മാധ്യമങ്ങളും ഏറ്റെടുത്തതോടെ സജ്നയ്ക്ക് പിന്തുണയുമായി ഒട്ടനവധിപേർ രംഗത്ത് വന്നു. അതിനിടെയാണ് സജ്നയുടെ ദുരിതം വാർത്തകളിലൂടെ അറിഞ്ഞ ജയസൂര്യ ബിരിയാണിക്കട തുടങ്ങാൻ സാമ്പത്തികസഹായം നൽകുമെന്ന് അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് ജയസൂര്യ സജ്നയെ സഹായിക്കുമെന്ന വാർത്ത പുറത്ത് വന്നത്. തൊട്ടു പിന്നാലെ എത്തിയ ഈ ആത്മഹത്യാ ശ്രമം സോഷ്യൽമീഡിയയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐഎഎസ് ട്രെയിനിക്കെതിരെ ഒടുവിൽ നടപടി; ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ നിന്ന് പൂജ ഖേ‍‍‍ഡ്കറെ പുറത്താക്കി

ന്യൂഡൽഹി:: സിവില്‍ സര്‍വീസ് പരീക്ഷയുടെ നിയമങ്ങള്‍ ലംഘിച്ച പ്രൊബേഷനിലുള്ള ഐഎസ്എ ഉദ്യോഗസ്ഥ പൂജ ഖേ‍‍‍ഡ്കറിനെതിരെ നടപടിയെടുത്ത് കേന്ദ്രം. ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ (ഐഎഎസ്) നിന്ന് പൂജ ഖേദ്കറെ കേന്ദ്രം പുറത്താക്കി. പ്രവേശനം നേടിയ...

4 ശതമാനം പലിശയില്‍ 10 ലക്ഷം വരെ വായ്പ; സൗപര്‍ണികയുടെ കെണിയില്‍ വീണവരില്‍ റിട്ട. എസ്.പിയും

മലപ്പുറം: പരപ്പനങ്ങാടിയിൽ കഴിഞ്ഞ ദിവസം സാമ്പത്തികത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ സൗപർണിക (35) കബളിപ്പിച്ചത് നിരവധി പേരെ. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ നേിരവധി കേസുകളുണ്ട്. 2019 മുതൽ പ്രതി സമാനരീതിയിൽ...

മുകേഷിനെതിരായ നടിയുടെ മൊഴിയിൽ വൈരുധ്യങ്ങൾ; ലൈം​ഗികബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം തള്ളി കോടതി

കൊച്ചി: നടനും എം.എൽ.എയുമായ മുകേഷിനെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി കോടതി. ലൈം​ഗിക ബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. 2022-ൽ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് മുകേഷിന് പരാതിക്കാരി അയച്ച...

ഹേമ കമ്മിറ്റി റിപ്പോർട്ട്‌: വാദം കേൾക്കാൻ വനിതാ ജഡ്ജി ഉൾപ്പെട്ട പ്രത്യേകബെഞ്ച്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിശോധിക്കാന്‍ ഹൈക്കോടതി പ്രത്യേകബെഞ്ച് രൂപവത്കരിക്കും. വനിതാ ജഡ്ജി ഉള്‍പ്പെട്ട പ്രത്യേക ബെഞ്ചിന് രൂപംനല്‍കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യംചെയ്ത് നിര്‍മാതാവ്...

ഓണക്കാലത്ത് സപ്ലൈക്കോയുടെ വിലവർദ്ധന; അരി ഉൾപ്പെടെ മൂന്ന് സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടി

തിരുവനന്തപുരം: ഓണച്ചന്തകൾ ഇന്ന് തുടങ്ങാനിരിക്കെ മൂന്ന് സബ്സിഡി സാധനങ്ങൾക്ക് സപ്ലൈക്കോ വില കൂട്ടി. അരി, പരിപ്പ്, പഞ്ചസാര എന്നിവയുടെ വിലയാണ് വർധിപ്പിച്ചത്. സർക്കാർ സഹായം ലഭിച്ചിട്ടും സപ്ലൈക്കോയിൽ വിലവർധിപ്പിച്ചിരിക്കുകയാണ്.  7 വർഷത്തിന് ശേഷമുള്ള നാമ...

Popular this week