തിരുവനന്തപുരം: ജില്ലാ, സിറ്റി പോലീസ് മേധാവിമാര്‍ക്ക് സ്ഥലംമാറ്റം. ഡിഐജിയും കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണറുമായ രാജഗോപാല്‍ മീണയെ കണ്ണൂര്‍ റേഞ്ച് ഡെപ്യൂട്ടി കമ്മിഷണര്‍ എന്ന തസ്തിക സൃഷ്ടിച്ച് ആ ചുമതലയിലേക്ക് മാറ്റി. വയനാട് ജില്ലാ പോലീസ് മേധാവിയായ 2011 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥന്‍ ടി. നാരായണനാണ് പകരം കോഴിക്കോട് പോലീസ് കമ്മിഷണറായി എത്തുക.
കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിനെ വിജിലന്‍സിലേക്ക് മാറ്റി. എസ്.പി തസ്തിക എക്സ് കേഡര്‍ ആയി സൃഷ്ടിച്ചാണ് സ്ഥലംമാറ്റം. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ കൊല്ലം സിറ്റി പോലീസ് കമ്മിഷണറാകും. നിലവിലെ കമ്മിഷണര്‍ വിവേക് കുമാര്‍ സ്ഥലം മാറിപ്പോയ ഒഴിവിലേക്കാണ് ചൈത്രയെ നിയമിച്ചത്.
എറണാകുളം ഭീകരവിരുദ്ധ സ്‌ക്വാഡ് എസ്പി ആയ എസ്. സുജിത ദാസ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആകും. സുജിതയ്ക്ക് പകരം സ്‌ക്വാഡിലേക്ക് സ്പെഷ്യല്‍ ബ്രാഞ്ച് എസ്.പി ആയ എം.എല്‍ സുനില്‍ എത്തും. പത്തനംതിട്ടയിലെ പോലീസ് മേധാവി ആയിരുന്ന വി. അജിത്തിനെ എക്സ് കേഡറായി എഡിജിപി ലോ ആന്‍ഡ് ഓര്‍ഡര്‍ തസ്തിക സൃഷ്ടിച്ച് സ്ഥാനക്കയറ്റം നല്‍കി.
മലബാര്‍ സ്പെഷ്യല്‍ പോലീസ് കമാന്‍ഡന്റ് കെ.വി സന്തോഷിനെ എക്സൈസ് വിജിലന്‍സിലേക്ക് ഡെപ്യൂട്ടേഷന്‍ നല്‍കി മാറ്റി. പോലീസ് ട്രെയിനിങ് കോളേജിലെ പ്രിന്‍സിപ്പലായ വി.യു കുര്യാക്കോസിനെ എറണാകുളം ക്രൈംബ്രാഞ്ച് എസ്.പിയായി നിയമിച്ചു. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാറിനെ പുതിയതായി രൂപവത്കരിച്ച എക്കണോമിക് ഒഫന്‍സ് വിങ്ങിന്റെ തിരുവനന്തപുരം റേഞ്ചിലേക്കാണ് മാറ്റിയത്.
മലബാര്‍ സ്പെഷ്യല്‍ പോലീസ് കമാന്‍ഡന്റ് കെ.വി. സന്തോഷിനെ എക്സൈസ് വിജിലന്‍സിലേക്ക് ഡെപ്യൂട്ടേഷന്‍ നല്‍കി മാറ്റി. പോലീസ് ട്രെയിനിങ് കോളേജിലെ പ്രിന്‍സിപ്പലായ വി.യു. കുര്യാക്കോസിനെ എറണാകുളം ക്രൈംബ്രാഞ്ച് എസ്.പിയായി നിയമിച്ചു. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാറിനെ പുതിയതായി രൂപവത്കരിച്ച എക്കണോമിക് ഒഫന്‍സ് വിങ്ങിന്റെ തിരുവനന്തപുരം റേഞ്ചിലേക്കാണ് മാറ്റിയത്. കാഫിര്‍ സ്‌ക്രീന്‍ ഷോട്ടുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥനാണ് അരവിന്ദ് സുകുമാര്‍.