“ഞാനൊരു വലിയ പ്രേമരോഗി, മൂന്ന് നാല് പ്രണയങ്ങൾ ഉണ്ടായി” എല്ലാവന്മാരെയും കണ്ട പെണ്ണുങ്ങളുടെ കൂടെ പിടിക്കേണ്ടി വന്നിട്ടുണ്ടെന്ന് ദിയ
കൊച്ചി:നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ മലയാളികൾക്ക് സുപരിചിതയാണ്. വ്ളോഗർ കൂടിയായ ദിയയ്ക്ക് സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരുമുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്ന ദിയയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രതിശ്രുത വരൻ അശ്വിനും ദിയക്കൊപ്പമുണ്ട്.
‘ബാഡ് പാസ്റ്റി’നെക്കുറിച്ചയിരുന്നു ഒരാൾ ദിയയോട് ചോദിച്ചത്. മൂന്ന് നാല് പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെന്നും താനൊരു പ്രേമരോഗിയാണെന്നും ദിയ തുറന്നുപറഞ്ഞു.’എനിക്ക് കുറേ ബാഡ് പാസ്റ്റ് ഉണ്ട്. യഥാർത്ഥത്തിൽ, സത്യസന്ധമായി പറയുകയാണെങ്കിൽ ഞാനൊരു പ്രേമരോഗിയാണ്. ഞാനൊരു വലിയ പ്രേമ രോഗിയാണ്. ഒരുപാട് റൊമാന്റിക് ആണ്. ബാഡ് പാസ്റ്റ് വന്നാൽ അതിൽ നിന്ന് മൂവ് ഓൺ ചെയ്യാൻ എളുപ്പമാണ്. നമുക്ക് നല്ലൊരു പാസ്റ്റ് ആണ് ഉണ്ടായിരുന്നതെങ്കിൽ അത് നഷ്ടപ്പെട്ടാൽ മൂവ് ഓൺ ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും.
നമ്മുടെ തെറ്റ് കൊണ്ട് ഒരു ബാഡ് റിലേഷൻ ഉണ്ടായെങ്കിൽ അത് നമുക്കൊരു റിഗ്രറ്റ് ആയിരിക്കും. എന്റെ ലൈഫിൽ വന്നിട്ടുള്ള എല്ലാവരും, മൂന്ന് നാല് റിലേഷൻഷിപ്പുകൾ എനിക്കുണ്ടായിട്ടുണ്ട്. അതിൽ വേറൊരു പെണ്ണുമായി അഫയറിൽ പെടാത്ത ഒരാൾ പോലുമില്ല.
ഞാൻ തൊട്ടുമുന്നത്തെ ആളെയൊന്നും ടാർഗറ്റ് ചെയ്ത് പറയുന്നതല്ല. എല്ലാവരെയും ഉദ്ദേശിച്ചാണ് പറയുന്നത്. എല്ലാവർക്കും രഹസ്യ ബന്ധങ്ങളുണ്ടായിരുന്നു. എല്ലാവന്മാരെയും കണ്ട പെണ്ണുങ്ങളുടെ കൂടെ പിടിക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെയൊരു ഭൂതകാലമായതുകൊണ്ടാണ് എനിക്ക് അവിടെ നിന്ന് മൂവ് ഓൺ ചെയ്യാൻ കഴിഞ്ഞത്’- ദിയ പറഞ്ഞു.