കൊച്ചി: റോഡരികില്‍ തള്ളിയ മാലിന്യത്തില്‍ ചവിട്ടി തെന്നി വീണ് വയോധികന് മരിച്ചു. എറണാകുളം കണ്ണമാലി കാട്ടിപ്പറമ്പിന് സമീപമാണ് ദാരുണ സംഭവം. കാട്ടിപ്പറമ്പ് സ്വദേശി പട്ടാളത്തില്‍ ജോര്‍ജ് (92) ആണ് മരിച്ചത്. ശുചിമുറി മാലിന്യം റോഡരികില്‍ തള്ളിയതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കണ്ണമാലിയില്‍ നിന്ന് പുലര്‍ച്ചെ നടക്കാനിറങ്ങിയതായിരുന്നു ജോര്‍ജ്. അതിനിടെയാണ് അപകടമുണ്ടായത്. മാലിന്യത്തില്‍ ചവിട്ടിയപ്പോള്‍ തെന്നി റോഡരികിലെ ഓടയിലേക്ക് തലയടിച്ച് വീണാണ് മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക വിവരം. പോലീസ് സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News