കൊച്ചി:വിവിധ ട്രെയിനുകളിൽ ജനറൽ കോച്ചുകൾക്കു പകരം സെക്കൻഡ് ക്ലാസ് ചെയർ കാർ കോച്ചുകൾ അനുവദിച്ചു. തിരുവനന്തപുരം–ഗുരുവായൂർ ഇന്റർസിറ്റിയിൽ 3 സെക്കൻഡ് ചെയർ കാർ കോച്ചുകളും മംഗളൂരു–നാഗർകോവിൽ ഏറനാട് എക്സ്പ്രസിൽ ഒരു സെക്കൻഡ് ചെയർ കാർ കോച്ചും 19ന് നിലവിൽ വരും.
3 സെക്കൻഡ് ചെയർ കാർ കോച്ചുകൾ വീതം തിരുവനന്തപുരം–എറണാകുളം വഞ്ചിനാട് എക്സ്പ്രസിൽ ഏപ്രിൽ 15 മുതലും എറണാകുളം–കണ്ണൂർ ഇന്റർസിറ്റിയിൽ ഏപ്രിൽ 16 മുതലും കണ്ണൂർ–ആലപ്പി എക്സ്പ്രസിൽ ഏപ്രിൽ 17 മുതലും ഉണ്ടാകും. എറണാകുളം–ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസിൽ 5 സെക്കൻഡ് ചെയർ കാർ കോച്ചുകൾ മേയ് ഒന്നു മുതൽ നിലവിൽ വരും. ചെയർ കാർ കോച്ചുകളാണെങ്കിലും ഇവയിൽ റിസർവേഷൻ ബാധകമല്ല. 108 സീറ്റുകൾ വീതമുള്ളതിനാൽ കൂടുതൽ യാത്രക്കാർക്കു സഞ്ചരിക്കാൻ കഴിയുമെന്നു റെയിൽവേ അറിയിച്ചു.