24 C
Kottayam
Sunday, June 7, 2026

ഐ.എസ്.എൽ ഫൈനലിൽ ബ്ലാസ്റ്റേഴ്സിന് എതിരാളിയായി

Must read

ഫറ്റോര്‍ദ: ഐഎസ്എല്‍ രണ്ടാംപാദ സെമിഫൈനലില്‍ കൈയ് മെയ് മറന്നു പോരാടിയ എടികെ മോഹന്‍ ബഗാന്(ATK Mohun Bagan) മുന്നില്‍ ഏകപക്ഷീയമായ ഒരുഗോളിന് മുട്ടുമടക്കിയെങ്കിലും ആദ്യപാദത്തില തകര്‍പ്പന്‍ ജയത്തിന്‍റെ മികവില്‍ ഹൈദരാബാദ് എഫ് സി(Hyderabad FC) ഫൈനലിലെത്തി. ആദ്യപാദത്തില്‍ നേടിയ 3-1 വിജയത്തിന്‍റെ  കരുത്തിലാണ്(ഇരുപാദങ്ങളിലുമായി 3-2) ഹൈദരാബാദിന്‍റെ ഫൈനല്‍ പ്രവേശം. ഞായറാഴ്ട നടക്കുന്ന കിരീടപ്പോരില്‍ കേരളാ ബ്ലാസ്റ്റേഴ്സ്(Kerala Blasters) ആണ് ഹൈദരാബാദിന്‍റെ എതിരാളികള്‍. ഇതാദ്യമായാണ് ഹൈദരാബാദ് ഐഎസ്എല്‍ ഫൈനലിലെത്തുന്നത്. ഞായറാഴ്ചത്തെ ഫൈനലില്‍ ആര് ജയിച്ചാലും ഇത്തവണ പുതിയ ചാമ്പ്യന്‍റെ ഉദയം കാണാം.

തോല്‍ക്കാനാവില്ലെന്ന തിരിച്ചറിവില്‍ തുടക്കം മുതല്‍ എടികെ ആക്രമണങ്ങളുമായി ഹൈദരാബാദ് ബോക്സിലേക്ക് ഇരച്ചെത്തി. ഏഴാം മിനിറ്റില്‍ പ്രബീര്‍ ദാസിന്‍റെ തകര്‍പ്പന്‍ ഷോട്ട് ഹൈദരാബാദ് ഗോള്‍ കീപ്പര്‍ ലക്ഷികാന്ത് കട്ടിമണി രക്ഷപ്പെടുത്തി. മുന്നേറ്റനിരയില്‍ പ്രബീര്‍ ദാസും റോയ് കൃഷ്ണയും ഹൈദരാബാദ് ഗോള്‍ മുഖത്ത് നിരന്തരം ആക്രമണങ്ങളുമായി എത്തിയെങ്കിലും ആദ്യ പകുതിയില്‍ അവര്‍ക്ക് ലക്ഷ്മികാന്ത് കട്ടിമണിയെ മറികടക്കാനായില്ല.

- Advertisement -

23-ാം മിനിറ്റില്‍ ഒഗ്ബെച്ചെയിലൂടെ ഹൈദരാബാദ് ആദ്യ ഗോള്‍ശ്രമം നടത്തുന്നത്. ആദ്യ ഡ്രിങ്ക് ബ്രേക്കിനുശേഷം ഹൈദരാബാദിന് തുടര്‍ച്ചയായി രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളൊഴിഞ്ഞു നിന്നു. 37ാം മിനിറ്റില്‍ പ്രബീര്‍ ദാസിന്‍റെ പാസില്‍ നിന്ന് തുറന്ന അവസരം ഹ്യൂഗോ ബോമസ് നഷ്ടമാക്കിയക് എടികെക്ക് തിരിച്ചടിയായി. അദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ലിസ്റ്റണ്‍ കൊളാസോക്കും അവസരം ലഭിച്ചെങ്കിലും ആദ്യപകുതി ഗോള്‍രഹിതമായി പിരിഞ്ഞു.

- Advertisement -

രണ്ടാം പകുതിയിലും ഗോളിലേക്ക് പലതവണ ലക്ഷ്യം വെച്ചെങ്കിലും എടികെയെ ഗോള്‍ ഭാഗ്യം അനുഗ്രഹിച്ചില്ല. ഒടുവില്‍ എടികെയുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ 79-ാം മിനിറ്റിലാണ് റോയ് കൃഷ്ണയിലൂടെ എടികെ ലീഡെടുത്തത്. ലിസ്റ്റണ്‍ കൊളാസോയുടെ പാസില്‍ നിന്നായിരുന്നു കൃഷ്ണയുടെ ഗോള്‍. ലീഡെടുത്തശേഷവും എടികെക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലേക്ക് പായിക്കാന്‍ എടികെക്ക് ആയില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week