29.7 C
Kottayam
Saturday, June 13, 2026

ഗ്യാങ്‌സ്റ്റേഴ്‌സിനെയും ക്രിമിനല്‍ ചിന്താഗതിയുള്ളവരെയും മഹത്വവല്‍ക്കരിക്കുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്, അവരെ സിനിമകളിലൂടെ സൂപ്പര്‍സ്റ്റാറുകളായി നമ്മള്‍ കാണിക്കുന്നു; തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന്‍

Must read

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഉണ്ണി മുകുന്ദന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ സിനിമകളിലൂടെ കുറ്റവാളികളെ മഹത്വവല്‍ക്കരിക്കുന്നുവെന്ന് പറയുകയാണ് ഉണ്ണി മുകുന്ദന്‍.

ഒരു മനുഷ്യന്റെ ഇരുണ്ട വശത്തെ കാണിക്കുകയും അവരെ സൂപ്പര്‍ സ്റ്റാറുകളായി കാണിക്കുകയും ചെയ്യുന്നു. എന്നാല്‍ തനിക്ക് സാധാരണ മനുഷ്യരുടെ കഥ പറയുവാനാണ് താല്‍പര്യം എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

- Advertisement -

‘സാധാരണക്കാരായ നല്ല മനുഷ്യരുടെ കഥ പറയുവാനാണ് എനിക്ക് താല്‍പര്യം. ഗ്യാങ്‌സ്റ്റേഴ്‌സിനെയും ക്രിമിനല്‍ ചിന്താഗതിയുള്ളവരെയും മഹത്വവല്‍ക്കരിക്കുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അവരെ സിനിമകളിലൂടെ സൂപ്പര്‍സ്റ്റാറുകളായി നമ്മള്‍ കാണിക്കുന്നു. ഒരു മനുഷ്യന്റെ ഇരുണ്ടവശമാണ് നമ്മള്‍ ഇഷ്ടപ്പെടുന്നത്.

- Advertisement -

അതുപോലെ അധോലോകത്തെയും നമ്മള്‍ സ്നേഹിക്കുന്നു. എനിക്ക് സാധാരണക്കാരുടെ മനുഷ്യത്വം നിറഞ്ഞ കഥകള്‍ പറയുവാനാണ് താല്‍പര്യം’, എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഉണ്ണി മുകുന്ദന്‍ നായകനായ ചിത്രം ‘മേപ്പടിയാന്‍’ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു.

- Advertisement -

‘മേപ്പടിയാന്‍ എന്നത് ഒരു സാധാരണ കുടുംബ ചിത്രമാണ്. ആരോടും ഇല്ല എന്ന് പറയാന്‍ സാധിക്കാത്ത ഒരു സാധാരണ മനുഷ്യന്റെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യക്കാര്‍ എന്ന നിലയില്‍ എല്ലാവരോടും നല്ല രീതിയില്‍ പെരുമാറാനാണ് നമ്മളെ പഠിപ്പിച്ചിട്ടുള്ളത്. മേപ്പടിയാനിലെ ജയകൃഷ്ണന്‍ അങ്ങനെ ജീവിക്കുന്ന വ്യക്തിയാണ്. , ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കഴിഞ്ഞ മൂന്ന് ലോകകപ്പുകളും കൃത്യമായി പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ പറയുന്നു; 2026-ൽ ഈ രാജ്യം കപ്പടിക്കും!

ന്യൂഡൽഹി: ഭൂഗോളത്തിന്റെ നാനാഭാഗങ്ങളിലും ഇപ്പോൾ ഫിഫ ലോകകപ്പിന്റെ അലയൊലികൾ മാത്രമാണ് കേൾക്കാനുള്ളത്. ഇത്തവണത്തെ ഫുട്ബോൾ രാജാക്കന്മാർ ആരാകുമെന്ന ആകാംഷയിലാണ് ലോകമെമ്പാടുമുള്ള കായിക പ്രേമികൾ. മെസ്സിയുടെ അർജന്റീന ഇത്തവണയും കിരീടം നിലനിർത്തുമോ, അതോ ഫ്രാൻസ്,...

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

Popular this week