ട്രാക്കില്‍ അറ്റകുറ്റപ്പണി,ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

കൊച്ചി: എറണാകുളം – വള്ളത്തോള്‍ നഗര്‍ സെക്ഷനില്‍ നാളെ മുതല്‍ ട്രാക്ക് അറ്റകുറ്റപ്പണി ആരംഭിക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാകുമെന്ന്അറിയിപ്പ്. ചില ട്രെയിനുകള്‍ ഭാഗികമായും ചിലത് പൂര്‍ണമായും റദ്ദാക്കി. കോയമ്പത്തൂര്‍-തൃശൂര്‍, തൃശൂര്‍-കണ്ണൂര്‍, എറണാകുളം-ഗുരുവായൂര്‍, ഗുരുവായൂര്‍-പുനലൂര്‍, പുനലൂര്‍-ഗുരുവായൂര്‍, ഗുരുവായൂര്‍-എറണാകുളം എന്നീ പാസഞ്ചര്‍ സര്‍വീസുകളാണ് ഭാഗികമായി റദ്ദാക്കിയത്. എറണാകുളം – പുണെ ബൈവീക്ക്ലി എക്‌സ്പ്രസ് (22149) 10,17,24 തീയതികളില്‍ ഒന്നര മണിക്കൂറോളം ഇടപ്പളളിക്കും തൃശൂരിനുമിടയില്‍ പിടിച്ചിടും. തിരുവനന്തപുരം നിസാമുദ്ദീന്‍ എക്‌സ്പ്രസ് (22655 ) 11,18,25 തീയതികളില്‍ ഒന്നര മണിക്കൂറോളം എറണാകുളത്തിനും ഒല്ലൂരിനുമിടയില്‍ പിടിച്ചിടും.

ചെന്നൈ ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) 13 ദിവസം ചേര്‍ത്തലയ്ക്കു തൃശൂരിനുമിടയില്‍ ഒന്നര മുതല്‍ 2 മണിക്കൂര്‍ വരെ പിടിച്ചിടും. 10,11,14,15,16,17,18,21,22,23,24,25,28 തീയതികളിലാണ് ട്രെയിന്‍ പിടിച്ചിടുന്നത്.
56605 കോയമ്പത്തൂര്‍ തൃശൂര്‍ പാസഞ്ചര്‍ ഇന്നുമുതല്‍ ശനിയാഴ്ച (14-ാം തിയതി) വരെ ഷൊര്‍ണൂര്‍ വരെ മാത്രമേ ഉണ്ടായിരിക്കുകയൊള്ളു. 56603 തൃശൂര്‍ കണ്ണൂര്‍ പാസഞ്ചര്‍ നാളെ മുതല്‍ ഞായറാഴ്ച വരെ ഷൊര്‍ണൂരില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക. 56376 എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍ ഇന്നും 10, 13 തിയതികളിലും തൃശൂര്‍ വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News