26.1 C
Kottayam
Monday, April 29, 2024

നിവാർ ചുഴലിക്കാറ്റ്; ട്രെയിനുകൾ റദ്ദാക്കി

Must read

തിരുവനന്തപുരം: നിവാർ ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ നാളെ (25.11.20) പുറപ്പെടേണ്ട നിശ്ചിത ട്രെയിനുകൾ റദ്ദാക്കി. കൊല്ലം-ചെന്നൈ എഗ്മോർ അനന്തപുരി സ്പെഷ്യൽ, ചെന്നൈ-കൊല്ലം അനന്തപുരി സ്പെഷ്യൽ ,ചെങ്കോട്ട മധുരൈ വഴിയുള്ള കൊല്ലം – ചെന്നൈ എഗ്മോർ, ചെന്നൈ-കൊല്ലം എഗ്മോർ എന്നീ സ്പെഷ്യൽ ട്രെയിനുകൾ പൂർണമായും റദ്ദാക്കിയിരിക്കുന്നു.

എന്നാൽ അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട നിവാർ ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ തമിഴ്നാട് തീരം തൊടുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളിൽ അതീവജാഗ്രതാ നിർദേശം നൽകി. വടക്കൻ തമിഴ്നാട്ടിൽ സ്ഥിതി രൂക്ഷമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week