തീയിൽനിന്ന് രക്ഷപ്പെടാൻ സാഹസിക ശ്രമം; പത്തൊൻപതാം നിലയിൽ നിന്ന് വീണ് ദാരുണാന്ത്യം, ദ്യശ്യങ്ങൾ പുറത്ത്

മുംബൈ: തീ പടർന്ന മുംബൈയിലെ ലാൽബാഗിൽ പാർപ്പിട സമുച്ചയത്തിൽ നിന്ന് രക്ഷപ്പെടാൻ രക്ഷപ്പെടാൻ അതിസാഹസികമായി ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. അഗ്നിബാധയുണ്ടായ മുംബൈ ലാൽബാഗിലെ അവിഗ്ന പാർക്കിലെ കെട്ടിടത്തിന്റെ 19-ാം നിലയിൽ നിന്ന് ഇയാൾ വീണു മരിക്കുന്നതിന്റെ ഉള്ളുലയ്ക്കുന്ന വീഡിയോ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.

തീയും പുകയും ഉയർന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ ബാൽക്കണിയിൽനിന്ന് തൂങ്ങിയിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അരുൺ തിവാരി (30) എന്നയാൾ താഴേക്ക് വീണത്. വെള്ളിയാഴ്ച 12.45 ഓടെയാണ് സംഭവം. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി കെ.ഇ.എം ആശുപത്രി അധികൃതർ വ്യക്തമാക്കി.

കെട്ടിടത്തിൽ പെട്ടുപോയ നിരവധി പേരെ അഗ്നിശമന സേനയും പോലീസും ചേർന്ന് രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം നടന്നുവരികയാണെന്നും മുംബൈ മേയർ കിഷോരി പട്നേക്കർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News