25 C
Kottayam
Friday, May 10, 2024

ഗതാഗതനിയമ ലംഘനം : പരിശോധന കര്‍ശനമാക്കി ഗതാഗത വകുപ്പ്, ഇന്നലെ കുടുങ്ങിയത് 537 യാത്രക്കാര്‍

Must read

തിരുവനന്തപുരം: പുതിയ ഗതാഗത നിയമം വന്നതോടെ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. അവരവരുടെ ടാര്‍ഗറ്റ് കൈവരിക്കാത്ത ഉദ്ദ്യേഗസ്ഥര്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിത്തുടങ്ങി.
ഇന്ന് ഇരുചക്രവാഹനത്തില്‍ പിന്‍സീറ്റിലിരുന്ന് ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്ത 537 പേര്‍ക്കെതിരെയാണ് സംസ്ഥാനത്ത് ഇന്ന് പിഴ ചുമത്തിയത്. കൂടാതെ ഇരുചക്രവാഹനത്തില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ ആകെ 1046 പേര്‍ക്കെതിരെയാണ് പിഴ ചുമത്തിയത്.
സീറ്റ് ബെല്‍റ്റ് ഇല്ലാതെ യാത്ര ചെയ്ത 150 പേര്‍ക്കും പിഴ ചുമത്തി. വിവിധ നിയമലംഘനങ്ങള്‍ക്ക് മൊത്തം 1213 പേരില്‍ നിന്നായി 732750 രൂപയാണ് മോട്ടോര്‍ വാഹന വകുപ്പ് ഇന്ന് പിഴ ഈടാക്കിയത്. പിന്‍ സീറ്റില്‍ ഇരുന്ന് യത്ര ചെയ്യുന്നവര്‍ ഹെല്‍മറ്റ് ധരിച്ചിട്ടില്ലെങ്കില്‍ ഡ്രൈവറുടെ കയ്യില്‍ നിന്നുമാണ് പിഴ ഈടാക്കുന്നത്. നിലവിലെ നിയമം അനുസരിച്ച് ഹെല്‍മറ്റില്ലാതെയും സീറ്റ് ബെല്‍റ്റ് ഇടാതെയും വരുന്നവര്‍ക്ക് 500 രൂപയാണ് പിഴ. എന്നാല്‍ വീണ്ടും നിയമം ലംഘിക്കുകയാണെങ്കില്‍ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
ഇരുചക്രവാഹനത്തില്‍ രണ്ട് പേര്‍ ഹെല്‍മറ്റില്ലാതെ യാത്ര ചെയ്യ്താല്‍ അത് രണ്ട് നിയമലംഘനമായി കണക്കാക്കും. പിറകില്‍ ഇരുന്ന് യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മറ്റ നിര്‍ബന്ധമാക്കിയതിന്റെ മൂന്നാം ദിനം മുതല്‍ കൂടുതല്‍ പേര്‍ നിയമം പാലിക്കാന്‍ തയ്യാറായിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week