ടൊവിനോയെ ഐ.സി.യുവില്‍ നിന്ന് മാറ്റി; അഞ്ചു ദിവസം ആശുപത്രിയില്‍ തുടരും

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ടൊവിനോ തോമസിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായി മെഡിക്കല്‍ ബുള്ളറ്റിന്‍. ആന്‍ജിയോഗ്രാം ടെസ്റ്റ് നടത്തിയെന്നും വയറിനുള്ളിലെ അവയവങ്ങള്‍ക്ക് മുറിവില്ലെന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നടനെ മുറിയിലേക്ക് മാറ്റി. അഞ്ച് ദിവസം ആശുപത്രിയില്‍ തുടരും.

പിറവത്തു നടക്കുന്ന കള എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ടൊവിനോയ്ക്ക് പരിക്കേല്‍ക്കുന്നത്. കാര്യമായ വേദന ഇല്ലാത്തതിനാല്‍ ചിത്രീകരണം തുടര്‍ന്നെങ്കിലും ഷൂട്ടിങ് കഴിഞ്ഞു വീട്ടിലെത്തിയത്തിനു ശേഷം കടുത്ത വയറു വേദന തുടങ്ങി. അടുത്ത ദിവസം ലൊക്കേഷനിലെത്തിയപ്പോള്‍ വീണ്ടും വേദന അനുഭവപ്പെട്ടതോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണ്. ചിത്രത്തില്‍ സംഘട്ടനങ്ങളെല്ലാം ഡ്യൂപ്പില്ലാതെയാണ് ടൊവിനോ ചെയ്യുന്നത്. താരത്തിന് പരുക്കേറ്റതോടെ ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News