EntertainmentRECENT POSTS
മലയാള സിനിമയിലെ വിവേചനം; ടൊവിനോയ്ക്ക് പറയാനുള്ളത്
അബുദാബി: മലയാള സിനിമയില്‍ വിവേചനമുണ്ടെന്ന പ്രചാരണത്തില്‍ പ്രതികരണവുമായി നടന്‍ ടൊവിനോ തോമസ്. പ്രചാരണം തികച്ചും തെറ്റാണെന്നും വ്യക്തിപരമായ തോന്നലുകളില്‍ നിന്നും മനോഭാവങ്ങളില്‍ നിന്നും ഉടലെടുക്കുന്ന തെറ്റിദ്ധാരണയാണതെന്നും ടൊവിനോ പറഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യര്‍ തമ്മിലുള്ള അയിത്തവും തൊട്ടുകൂടായ്മയുമെല്ലാം അധികകാലം നിലനില്‍ക്കില്ലെന്നും മനുഷ്യ വിവേചനമല്ല, മനുഷ്യത്വമാണ് പ്രധാനമെന്നും ടോവിനോ പറഞ്ഞു. അപകര്‍ഷതാബോധവും അഹംഭാവവും ഒഴിവാക്കിയാല്‍ മാറാവുന്ന ചില പ്രശ്‌നങ്ങള്‍ മാത്രമേ നിലനില്‍ക്കുന്നുള്ളുവെന്നും ടോവിനോ കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News