Uncategorized
ടൂറിസ്റ്റ് വിസക്കാര്‍ക്ക് സൗദിയില്‍ വിലക്ക് തുടരും
റിയാദ്: കോവിഡ് സാഹചര്യത്തില്‍ ടൂറിസ്റ്റ് വിസക്കാര്‍ക്ക് സൗദിയിലേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തല്കാലം ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് ഇനിയും തുടരാനാണ് തീരുമാനമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി അറിയിച്ചു.
കൊവിഡ് വ്യാപനത്തിന് ശമനമുണ്ടായി രാജ്യാന്തര വിമാനങ്ങള്‍ക്കുള്ള നിരോധനം പൂര്‍ണമായും എടുത്തുകളയുന്നത് വരെ നിരോധനം നിലനില്‍ക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. കൊവിഡിന് മുമ്ബ് അനുവദിച്ച ടൂറിസ്റ്റ് വിസകളിലുള്ളവര്‍ക്കും ഇത് ബാധകമാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News