ഫോര്‍ട്ട്‌കൊച്ചിയില്‍ ടൂറിസ്റ്റ് ബോട്ട് ജങ്കാറുമായി കൂട്ടിയിടിച്ചു

കൊച്ചി: ഫോര്‍ട്ട്കൊച്ചി കായലില്‍ ടൂറിസ്റ്റ് ബോട്ടും റോ റോ ജങ്കാറും കൂട്ടിയിടിച്ച് അപകടം. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് വൈപ്പിനിലേക്ക് സര്‍വീസ് നടത്തുന്ന റോ റോ ജങ്കാറുമായാണ് ടൂറിസ്റ്റ് ബോട്ട് കൂട്ടിയിടിച്ചത്.

ഫോര്‍ട്ട് കൊച്ചിയിലെ ടൂറിസ്റ്റ് ബോട്ട് ജെട്ടിയില്‍ നിന്ന് പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. റോ റോ ജങ്കാറിന്റെ സര്‍വീസ് ചാലില്‍ കുറുകെ വന്ന ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു. ജങ്കാറിനും ബോട്ടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആര്‍ക്കും പരിക്കുകളില്ല.

ഉച്ചയ്ക്ക് 1.45 ഓടേയാണ് സംഭവം. മഹാരാഷ്ട്രയില്‍ നിന്നുള്ള 23 അംഗ ടൂറിസ്റ്റുകള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടില്‍ 11 പുരുഷന്മാരും 12 സ്ത്രീകളുമാണ് സഞ്ചാരികളായി ഉണ്ടായിരുന്നത്. ഇതിന് പുറമേ ബോട്ടിലെ ജീവനക്കാരും അടക്കം 29 പേരാണ് അപകടസമയത്ത് ബോട്ടില്‍ ഉണ്ടായിരുന്നത്.ഉടന്‍ തന്നെ തീരദേശ സേന എത്തി യാത്രക്കാരെ സുരക്ഷിതമായി തീരത്ത് എത്തിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News