കോട്ടയം ജില്ലയില്‍ 834 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 15.52%

കോട്ടയം: ജില്ലയില്‍ 834 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 832 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 5371 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 15.52 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 361 പുരുഷന്‍മാരും 357 സ്ത്രീകളും 116 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 139 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.1278 പേര്‍ രോഗമുക്തരായി. 9349 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 179789 പേര്‍ കോവിഡ് ബാധിതരായി. 169450 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 40711 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം – 116

പനച്ചിക്കാട്-66

മുണ്ടക്കയം – 30

മീനടം – 29

തൃക്കൊടിത്താനം -27

വാഴപ്പള്ളി-26

ഏറ്റുമാനൂർ – 25

പൂഞ്ഞാർ തെക്കേക്കര – 23

പാമ്പാടി, വിജയപുരം – 22

അയ്മനം, കാഞ്ഞിരപ്പള്ളി – 19

എരുമേലി-18

എലിക്കുളം-17

മണർകാട്, ചങ്ങനാശേരി, രാമപുരം – 15

കൂരോപ്പട, കുറിച്ചി – 14

മാടപ്പള്ളി, പുതുപ്പള്ളി, പാലാ- 13

വൈക്കം – 12

മറവന്തുരുത്ത്, അയർക്കുന്നം, തലയോലപ്പറമ്പ്-11

പായിപ്പാട്, മാഞ്ഞൂർ, മീനച്ചിൽ – 10

ഉദയനാപുരം, ടി.വി പുരം – 9

അതിരമ്പുഴ, വെള്ളാവൂർ, മണിമല, കങ്ങഴ, കൊഴുവനാൽ – 8

ചെമ്പ്, ചിറക്കടവ്- 7

കല്ലറ, വെള്ളൂർ, കരൂർ, കറുകച്ചാൽ- 6

വാകത്താനം, കിടങ്ങൂർ, വെച്ചൂർ, ഈരാറ്റുപേട്ട, ഉഴവൂർ – 5

ഞീഴൂർ, നീണ്ടൂർ, ആർപ്പൂക്കര, പള്ളിക്കത്തോട്, കാണക്കാരി, പാറത്തോട് – 4

മരങ്ങാട്ടുപിള്ളി, നെടുംകുന്നം, മുത്തോലി, കടുത്തുരുത്തി, ഭരണങ്ങാനം, തീക്കോയി, തിരുവാർപ്പ്, കടനാട് – 3

വാഴൂർ, തിടനാട്, കൂട്ടിക്കൽ, മുളക്കുളം, കുമരകം
,കടപ്ലാമറ്റം – 2

പൂഞ്ഞാർ, കേരുത്തോട്, മൂന്നിലവ്, വെളിയന്നൂർ, മേലുകാവ് – 1

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News