24.9 C
Kottayam
Friday, June 5, 2026

ഹൈക്കോടതി ജീവനക്കാര്‍ക്ക് വേണ്ടി നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് ആരംഭിക്കും

Must read

ഹൈക്കോടതി ജീവനക്കാര്‍ക്ക് വേണ്ടി നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് ആരംഭിക്കും
കോവിഡ് പശ്ചാത്തലത്തില്‍ ഹൈക്കോടതി ജീവനക്കാര്‍ക്കായി എറണാകുളത്തേക്കു കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് ആരംഭിക്കുന്നു.നാളെ മുതല്‍ ചങ്ങനാശേരി, വണ്ടാനം, മൂവാറ്റുപുഴ, അങ്കമാലി, കോതമംഗലം എന്നിവിടങ്ങളില്‍ നിന്നാണു സര്‍വീസുകള്‍ ആരംഭിക്കുന്നത്.

ചങ്ങനാശേരിയില്‍ നിന്നു രാവിലെ 7.05ന് പുറപ്പെടുന്ന ബസ് 9.50ന് ഹൈക്കോടതി ജംക്ഷനിലെത്തും.
കോട്ടയം, ഏറ്റുമാനൂര്‍, തലയോലപ്പറമ്പ് വഴിയാണു സര്‍വീസ്. വണ്ടാനം-അരൂര്‍ ബസാണു ഹൈക്കോടതിയിലേക്കു നീട്ടുന്നത്. മൂവാറ്റുപുഴ-എറണാകുളം ജെട്ടി സര്‍വീസ് വാഴപ്പള്ളി, നെല്ലാട്, പട്ടിമറ്റം, കിഴക്കമ്പലം, കാക്കനാട്, എന്‍ജിഒ, പാലാരിവട്ടം വഴി സര്‍വീസ് നടത്തും.

കോതമംഗലത്തു നിന്നുള്ള സര്‍വീസ് പെരുമ്പാവൂർ പൂക്കാട്ടുപടി, കങ്ങരപ്പടി, തേവക്കല്‍, കാക്കനാട് വഴിയായിരിക്കുംഹൈക്കോടതി രജിസ്ട്രാറുടെ ആവശ്യപ്രകാരമാണു സര്‍വീസ് ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ നിര്‍ദേശം നല്‍കിയത്.അവശ്യ സര്‍വീസ് വിഭാഗത്തിലുള്ള മറ്റു സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബസുകള്‍ ഉപയോഗിക്കാമെന്നു സോണല്‍ ഓഫിസര്‍ വി.എം.താജുദ്ദീന്‍ പറഞ്ഞു.ഫാസ്റ്റ് സര്‍വീസുകളാണെങ്കിലും യാത്രക്കാരുടെ ആവശ്യപ്രകാരം വേണ്ട സ്റ്റോപ്പുകളില്‍ നിര്‍ത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week