കായികതാരം ടിന്റു ലൂക്ക വിവാഹിതയാകുന്നു; വരന്‍ മുന്‍ ട്രിപ്പിള്‍ ജമ്പ് താരം അനൂപ്, ആശംസയുമായി മന്ത്രി കെ.കെ ഷൈലജ
കണ്ണൂര്‍: കായിക താരം ടിന്റു ലൂക്ക വിവാഹിതയാവുന്നു. കണ്ണൂര്‍ എടൂര്‍ സ്വദേശിയും മുന്‍ ട്രിപ്പിള്‍ ജമ്പ് താരവുമായ അനൂപ് ജോസ്ഫ് ആണ് വരന്‍. ഇരുവരുടെയും മനസമ്മത ചടങ്ങില്‍ ആരോഗ്യമന്ത്രി കെ കെ ഷൈലജ പങ്കെടുത്തു. ഇവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് ഒറു കുറിപ്പും മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ചു. ടിന്റുവിനും അനൂപിനുമൊപ്പമുള്ള ചിത്രവും മന്ത്രി പങ്കുവെച്ചു. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി കരിക്കോട്ടക്കരി സ്വദേശിനിയാണ് ടിന്റു. 800 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ ദേശീയ റെക്കോര്‍ഡായ 1:59.17 സെക്കന്റ് ടിന്റുവിന്റെ പേരിലാണ്.
കെ.കെ ഷൈലജയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം
രാജ്യാന്തര കായിക താരമായ ടിന്റു ലൂക്കയുടെ മനസമ്മതം ആയിരുന്നു ഇന്ന്. കണ്ണൂര്‍ എടൂര്‍ സ്വദേശി അനൂപ് ജോസഫ് ആണ് വരന്‍. മുന്‍ ട്രിപ്പിള്‍ ജമ്പ് താരമാണ് അനൂപ്.
ചടങ്ങില്‍ പങ്കെടുത്ത് രണ്ടുപേര്‍ക്കും ആശംസകള്‍ നേര്‍ന്നു. കുറച്ചു നാളുകള്‍ക്ക് മുമ്പേ തങ്ങളുടെ സ്വദേശമായ എടൂരില്‍ ഒരു സ്പോര്‍ട്സ് അക്കാദമി തുടങ്ങണമെന്ന ആഗ്രഹം രണ്ടുപേരും ചേര്‍ന്ന് പങ്കുവെച്ചിരുന്നു. അവരുടെ ആഗ്രഹം സഫലമാകട്ടെ എന്ന് ആശംസിക്കുന്നു.
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി കരിക്കോട്ടക്കരി സ്വദേശിനിയാണ് ടിന്റു. 800 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ ദേശീയ റെക്കോര്‍ഡായ 1:59.17 സെക്കന്റ് ടിന്റുവിന്റെ പേരിലാണ്. ഷൈനി വില്‍സന്റെ 1:59.85 സെക്കന്റ് എന്ന 15 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ടിന്റു മറികടന്നത്.