ഭുവനേശ്വര്‍: ഡ്യൂട്ടിക്കിടെ ആശുപത്രിക്കുള്ളില്‍ ടിക് ടോക് വീഡിയോ ചിത്രീകരിച്ച നഴ്സുമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഒഡീഷയിലെ മാല്‍ക്കാഗിരി ജില്ലാ ആശുപത്രിയിലാണ് സംഭവം. ജില്ലാ മെഡിക്കല്‍ ഓഫീസറുടേതാണ് നടപടി.
ഡ്യൂട്ടി സമയത്ത് ആശുപത്രിയിലെ നവജാത ശിശുക്കളുടെ പ്രത്യേക പരിചരണ വിഭാഗത്തിനുള്ളിലായിരുന്നു നഴ്‌സുമാരുടെ പ്രകടനം. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള കുട്ടികളെ എടുക്കുന്നതും അവരുടെ അടുത്തു നിന്നും ഡാന്‍ഡ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. നഴ്സുന്മാരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമയി പ്രചരിച്ചതോടെയാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ആശുപത്രിയുടെ ഓഫീസര്‍ ഇന്‍ ചാര്‍ജ് തപന്‍ കുമാര്‍ ഡിന്‍ഡ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News