KeralaNews

വയനാട്ടില്‍ കടുവ കിണറ്റിനുള്ളില്‍ ചത്ത നിലയില്‍

കല്‍പ്പറ്റ: വയനാട്ടില്‍ കടുവയെ കിണറിനുള്ളില്‍ ചത്ത നിലയില്‍ കണ്ടെത്തി. പാപ്ലശ്ശേരി ചുങ്കത്ത് കളപ്പുരക്കല്‍ അഗസ്റ്റിന്റെ കിണറ്റിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. കടുവ എങ്ങനെ കിണറ്റില്‍ വീണു എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.

ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കിണറ്റിലെ മോട്ടറില്‍ നിന്നും വെള്ളം കയറാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കടുവയുടെ ജഡം സ്ഥല ഉടമ കണ്ടത്. ജഡത്തിന് 2 ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

കടുവയെ പോസ്റ്റുമോര്‍ട്ടത്തിനായി കുപ്പാടിയിലെ ലാബിലേക്ക് കൊണ്ടുപോകും. നേരത്തെ ഫെബ്രുവരി 1ന് മറ്റൊരു കടുവയെ വയനാട്ടില്‍ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. വയനാട് അമ്പലവയലിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലായിരുന്നു കഴുത്തില്‍ കുരുക്ക് കുരുങ്ങിയ നിലയില്‍ കടുവയുടെ ജഡം കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button