പുന്നപ്ര വയലാര്‍ ആര്‍ക്കും കയറാവുന്ന സ്ഥലം; സന്ദീപ് വചസ്പതിയെ പിന്തുണച്ച് തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: പുഷ്പാര്‍ച്ചന വിവാദത്തില്‍ ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതിയെ പിന്തുണച്ച് തുഷാര്‍ വെള്ളാപ്പള്ളി. ആര്‍ക്കും കയറാവുന്ന സ്ഥലമാണ് പുന്നപ്ര വയലാര്‍ സ്മാരകമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

പുന്നപ്ര വയലാര്‍ സ്വാതന്ത്ര്യ സമരമല്ലെന്ന് ചരിത്രം അറിയുന്നവര്‍ക്ക് അറിയാം. സമര സേനാനികളുടെ പെന്‍ഷന്‍ ഒഴിവാക്കുന്നതിനോട് യോജിപ്പില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പാണ് അപ്രതീക്ഷിതമായി പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ സന്ദീപ് വചസ്പതി എത്തിയത്. പാവപ്പെട്ട തൊഴിലാളികളെ കമ്പിളിപ്പിച്ച് രക്തസാക്ഷികളാക്കിയ കമ്യൂണിസ്റ്റുകാരുടെ ചരിത്രമാണ് രക്തസാക്ഷി മണ്ഡപം പറയുന്നതെന്നായിരുന്നു സന്ദീപ് വചസ്പതി പ്രതികരിച്ചത്. സന്ദീപ് വചസ്പതിക്കെതിരെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News