25.5 C
Kottayam
Friday, June 5, 2026

റെസ്റ്ററന്റ് ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് സ്ത്രീകള്‍; പ്രതികളെ തിരഞ്ഞ് പൊലീസ്

Must read

ഫ്‌ലോറിഡ:റെസ്റ്ററന്റ് ജീവനക്കാരനെ കയ്യേറ്റം ചെയ്ത് സ്ത്രീകള്‍. ഫ്‌ലോറിഡയിലെ ഒരു റെസ്റ്ററന്റിലാണ് നാല് യുവതികള്‍ ചേര്‍ന്ന് ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയത്.

ജീവനക്കാരന് നേരിടേണ്ടി വന്ന ആക്രമണം അവിടെയെത്തിയ ഒരാള്‍ വീഡിയോയില്‍ ചിത്രീകരിച്ചിരുന്നു. പാംബീച്ച് കൗണ്ടിഷെരിഫ്‌സ് ഓഫീസ് (പി ബി എസ് ഓ) പങ്കുവെച്ച ആ വീഡിയോയില്‍ സ്ത്രീകളുടെ സംഘം ജീവനക്കാരനെ നിഷ്ടൂരമായി ആക്രമിക്കുന്നത് വ്യക്തമായി കാണാം.

ഡ്രൈവ്വേ വിന്‍ഡോയിലൂടെ സ്ത്രീകളുമായി സംസാരിക്കാന്‍ ശ്രമിക്കവെയാണ് ജീവനക്കാരന് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്.പി ബി എസ് ഓ-യുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ പ്രകാരം, ഈ സ്ത്രീകളും റെസ്റ്ററന്റിലെ ജീവനക്കാരനുംതമ്മില്‍ എന്തോ തര്‍ക്കമുണ്ടാവുകയും അത് ആക്രമണത്തില്‍ കലാശിക്കുകയുമാണ് ഉണ്ടായത്.

’ഉച്ചയ്ക്ക് ഒരു മണിയോടെ പൊപെയ്സ് റെസ്റ്റോറന്റിലെ ഡ്രൈവ് ത്രൂവില്‍ വെച്ച് റെസ്റ്റോറന്റിലെ ജീവനക്കാരനെആക്രമിച്ച ഈ നാല് സ്ത്രീകളെ ആര്‍ക്കെങ്കിലും തിരിച്ചറിയാമോ? അവര്‍ ജീവനക്കാരനെമര്‍ദ്ദിക്കുകയും രജിസ്റ്ററില്‍ നിന്ന് പണം പിടിച്ചുവാങ്ങുകയും ചെയ്തിട്ടുണ്ട്’ എന്നാണ് വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് പി ബി എസ് ഓ കുറിച്ചത്.

- Advertisement -

തുടര്‍ന്ന് സംഭവസ്ഥലത്തു നിന്നും തങ്ങളുടെ സില്‍വര്‍ നിസാന്‍ സെന്‍ട്ര കാറില്‍ രക്ഷപ്പെട്ട ഈ സംഘത്തിലെ ഏതെങ്കിലും സ്ത്രീകളെ തിരിച്ചറിയുന്നവര്‍ തങ്ങളുമായി ബന്ധപ്പെടണമെന്നും പി ബി എസ് ഒ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആളുകളുടെ സൗകര്യത്തിനായി പോസ്റ്റിനു താഴെയായി ക്രൈം സ്റ്റോപ്പേഴ്സിന്റെ നമ്പറും ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുണ്ട്.

- Advertisement -

ഈ സംഭവവുമായിബന്ധപ്പെട്ട് ആരെയും ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ അന്വേഷണം ഊര്‍ജിതമായിത്തന്നെ നടക്കുന്നുണ്ടെന്ന് ഒരു ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രതീക്ഷിച്ചതു പോലെ തന്നെ ഈ വീഡിയോ ഇന്റര്‍നെറ്റില്‍ നിരവധി പ്രതികരണങ്ങളാണ് സൃഷ്ടിക്കുന്നത്.ഈ സ്ത്രീകളെ ആ റെസ്റ്റോറന്റില്‍ നിന്നും നിരോധിക്കണമെന്നാണ് ചിലരുടെ ആവശ്യം. മറ്റു ചിലരുടെ ആശങ്ക ഇത്തരക്കാര്‍ സമൂഹത്തെ മുഴുവന്‍ സമാധാനം കളയുന്നു എന്നതിനെ ചുറ്റിപ്പറ്റിയാണ്. കുറ്റവാളികള്‍ സഞ്ചരിക്കുന്ന കാറിന്റെ നമ്പര്‍ പ്ലേറ്റ് വീഡിയോയില്‍ വ്യക്തമായി കാണാമെന്നിരിക്കെ അവരെ കണ്ടുപിടിക്കാന്‍ എന്താണ് പ്രയാസമെന്നാണ് വേറെ ചിലരുടെ ചോദ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week