സുരക്ഷ നൽകില്ലെന്നുറപ്പിച്ച് പോലീസ്, എഴുതി നൽകണമെന്ന് തൃപ്തി ദേശായി, കോടതിയലക്ഷ്യം ഫയൽ ചെയ്ത് ബിന്ദു അമ്മിണി, സമരം അവസാനിപ്പിച്ച് കർമ്മ സമിതി, തൃപ്തിയുടെ രണ്ടാം ശബരിമല യാത്ര ഇതുവരെ
കൊച്ചി : ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്‍തി ദേശായിക്കും സംഘത്തിനും സുരക്ഷ നല്‍കില്ലെന്നും, തിരിച്ചയക്കുമെന്നും പോലീസ് അറിയിച്ചു. പോലീസിൽ നിന്നും ഉറപ്പ് ലഭിച്ചതോടെ കമ്മീഷണര്‍ ഓഫീസിലെ പ്രതിഷേധം കര്‍മ്മസമിതി അവസാനിപ്പിച്ചു. അതേസമയം തൃപ്‍തി ദേശായിക്കും സംഘത്തിനും എയർപോർട്ടിൽ പോകാൻ പോലീസ് സുരക്ഷ ഒരുക്കും. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി വിധിയില്‍ അവ്യക്തത നില നിൽക്കുന്ന സാഹചര്യത്തിൽ ശബരിമല കയറാന്‍ സുരക്ഷ നല്‍കാനാകില്ലെന്നാണ് പോലീസ് നിലപാട്. യുവതീ സംഘത്തിന്‍റെ വരവിൽ പ്രതിഷേധം കനക്കുന്ന സാഹചര്യവും,ഭീഷണി ചൂണ്ടിക്കാട്ടി തിരിച്ച് പോകണമെന്ന അഭ്യര്‍ത്ഥനയാണ് തൃപ്തി ദേശായിയെയും സംഘത്തേയും പൊലീസ് അറിയിച്ചത്. എന്നാൽ ഇക്കാര്യo രേഖാമൂലം എഴു തി നൽകണമെന്നാണ് തൃപ്തിയുടെ ആവശ്യം
ശബരിമല ദര്‍ശനം നടത്താനായി തൃപ്‍തി ദേശായി കേരളത്തിലെത്തിയത്. ശേഷം ശബരിമല ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും സംഘത്തിനൊപ്പം ചേരുകയായിരുന്നു. സംഘം കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലെത്തിയപ്പോൾ അയ്യപ്പ കർമ്മ സമിതി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടെയാണ് ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്‍പ്രേ ആക്രമണം ഉണ്ടായത്. ഇവരെ ഉടൻ ആശുപത്രയിൽ പ്രവേശിപ്പിക്കുകയും സംഭവത്തിൽ ഹിന്ദു ഹെല്‍പ്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്‌തു.