25 C
Kottayam
Tuesday, November 26, 2024

തൃശൂർ സ്വദേശി ബാങ്കിൽ നിന്നെടുത്ത 50 ലക്ഷത്തിൽ 10 ലക്ഷം വീണുപോയി;കിട്ടിയവർ കൈക്കലാക്കി,പിന്നീട് സംഭവിച്ചത്‌

Must read

തൃശൂര്‍: ബാങ്കില്‍നിന്ന് 50 ലക്ഷമെടുത്ത് പോകുന്നതിനിടെ 10ലക്ഷം വഴിയില്‍ വീണു. പണം കിട്ടിയവര്‍ അത് കൈക്കലാക്കിയെങ്കിലും അന്വേഷണത്തിനൊടുവില്‍ പൊലീസ് കണ്ടെത്തി ഉടമസ്ഥനെ തിരിച്ചേൽപ്പിച്ചു. കുന്നംകുളം പെരുമ്പിലാവ് കല്ലുംപുറം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്നും 50 ലക്ഷം രൂപയെടുത്ത് പെരുമ്പിലാവിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലേക്ക് കൊണ്ടു വരുന്നതിനിടെയാണ് ബാഗില്‍നിന്ന് 10 ലക്ഷം നഷ്ടപ്പെട്ടത്.

ജൂണ്‍ ഒന്നിനായിരുന്നു സംഭവം. പെരുമ്പിലാവിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരായ ആദിത്യന്‍, ജിതിന്‍ എന്നിവര്‍ ഉച്ചയ്ക്ക് 2.15ന് കല്ലുംപുറത്തെ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്നും 50 ലക്ഷം രൂപയുമായി പെരുമ്പിലാവിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ഏല്‍പ്പിക്കാനായി എത്തിയെങ്കിലും 40 ലക്ഷം രൂപയാണ് ബാഗില്‍ ഉണ്ടായിരുന്നത്. 

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 10 ലക്ഷം രൂപ നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് ഇരുവരും കുന്നംകുളം പൊലീസില്‍ പരാതി നല്‍കി. ഒരാഴ്ചയോളം കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവാക്കള്‍ സഞ്ചരിച്ച റോഡരികിലെ സിസിടിവി കാമറകള്‍ ഉള്‍പ്പെടെയുള്ളവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവാക്കളുടെ ബാഗില്‍നിന്നും പണത്തിന്റെ കെട്ട് റോഡില്‍ വീണു പോകുകയും പുറകിലെ ബുള്ളറ്റില്‍ വരികയായിരുന്ന രണ്ടുപേര്‍ ഈ പണം കൈക്കലാക്കുകയും ചെയ്തതായി കണ്ടെത്തി. 

തുടര്‍ന്ന് വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് ബുള്ളറ്റ് ബൈക്ക് പോയ തിപ്പിലശേരി റോഡരികിലെ സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ റോഡില്‍ വീണ പണം കൈക്കലാക്കിയ ഇരുവരെയും കസ്റ്റഡിയിലെടുത്തു.

ഇരുവരും കുറച്ച് പണം ചെലവഴിച്ചിരുന്നു. ബാക്കി പണം ഇവരുടെ വീട്ടില്‍നിന്നും കണ്ടെടുത്തു. സബ് ഇന്‍സ്‌പെക്ടര്‍ ഷിജു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷനില്‍, സുജിത്ത്, ശ്രീജേഷ്, കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇരുവരെയും കണ്ടെത്തി പണം കണ്ടെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

വരുന്നു ക്യുആർ കോഡുള്ള പാൻ കാർഡുകൾ ; ആദായനികുതി വകുപ്പിന്റെ പുതിയ പദ്ധതി ; പാൻ 2.0യ്ക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി പാൻ 2.0 പദ്ധതിക്ക് അംഗീകാരം നൽകി. നികുതിദായകരുടെ ഡിജിറ്റൽ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആദായനികുതി വിവരങ്ങളുടെ ശേഖരണം എളുപ്പത്തിലാക്കുന്നതിനും...

വളപട്ടണം കവർച്ച : അന്വേഷണത്തിന് 20 അംഗ സംഘം; സിസിടിവികളിൽ സൂചനകളില്ല

കണ്ണൂർ: വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻകവർച്ച നടന്ന സംഭവത്തിൽ 20 അംഗ സംഘം. അസിസ്റ്റന്റ് കമ്മീഷണർ രത്നകുമാറിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. വളപട്ടണം മന്ന സ്വദേശിയായ വീട്ടുടമ അഷ്റഫിന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെ മൊഴിയെടുക്കും....

തൃശൂർ തടി ലോറി അപകടം: മാഹിയിൽ നിന്ന് മദ്യം വാങ്ങി, യാത്രയിലുടനീളം മദ്യപിച്ചു;ഡ്രൈവർക്കും ക്ലീനർക്കുമെതിരെ നരഹത്യക്ക് കേസ്

തൃശൂര്‍: തൃശൂർ നാട്ടികയിൽ തടി ലോറി കയറിയുണ്ടായ അപകടത്തിൽ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ മനപൂര്‍വമായ നരഹത്യയ്ക്ക് കേസെടുത്ത് പൊലീസ്. ക്ലീനറാണ് അപകടമുണ്ടായ സമയത്ത് വണ്ടിയോടിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതികള്‍ മാഹിയിൽ നിന്നാണ് മദ്യം വാങ്ങിയതെന്നും...

പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിലുൾപ്പെട്ട യുവതിയ്ക്ക് വീണ്ടും മർദ്ദനം; ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ

കോഴിക്കോട് : ഏറെ കോളിളക്കംസൃഷ്ടിച്ച പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിലുൾപ്പെട്ട യുവതിയെ ഗുരുതരപരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ഭർത്താവ് രാഹുൽ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന്, അമ്മയെ യുവതിക്കൊപ്പം നിർത്തി രാഹുൽ മുങ്ങി. രാഹുൽ...

തൃശ്ശൂരിൽ ഉറങ്ങിക്കിടന്നവർക്ക് മേൽ തടിലോറി പാഞ്ഞുകയറി രണ്ടുകുട്ടികളുൾപ്പെടെ 5 പേർ മരിച്ചു

നാട്ടിക: തൃശ്ശൂര്‍ നാട്ടികയില്‍ ലോറികയറി അഞ്ചുപേര്‍ മരിച്ചു. തടിലോറി പാഞ്ഞുകയറിയാണ് അപകടം. പണി പുരോഗമിക്കുന്ന ദേശീയപാതാ ബൈപ്പാസിനരികിൽ ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. രണ്ടുകുട്ടികളുള്‍പ്പെടെ അഞ്ചുപേര്‍ തത്ക്ഷണം മരിച്ചു. 11 പേർക്ക് പരിക്കേറ്റു....

Popular this week