<p>തൃശ്ശൂര്‍: കോവിഡിന്റെ നിയന്ത്രണ മുള്ളതിനാല്‍ തൃശ്ശൂര്‍ പൂരം പതിവു പോലെ നടത്തിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. ഇതില്‍ അന്തിമ തീരുമാനം ഉടന്‍ പുറത്തു വരും. അടുത്ത ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് ദേവസ്വങ്ങള്‍ യോഗം ചേര്‍ന്നേക്കും. മേയ് രണ്ടിനാണ് തൃശൂര്‍ പൂരം.</p>
<p>പൂരം എങ്ങനെ നടത്തണമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും വിശദമായി ചര്‍ച്ച ചെയ്യും. പൂരം നടത്തിപ്പ് സംബന്ധിച്ച് ഔദ്യോഗിക തീരുമാനങ്ങള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല.</p>
<p>കോവിഡ് വ്യാപനത്തിനുള്ള സാധ്യത മുന്‍നിര്‍ത്തി തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള വിവിധ ക്ഷേത്രങ്ങള്‍ ഭക്തര്‍ക്ക് പ്രവേശനം നിര്‍ത്തി വച്ചിരിക്കുകയാണ്. ശബരിമലയിലെ അടക്കം വിവിധ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളെല്ലാം ഇതിനോടകം ചടങ്ങുകള്‍ മാത്രമാക്കി നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. കൊടുങ്ങല്ലൂര്‍ ഭരണിയും ചടങ്ങുകളിലൊതുക്കുകയാണ് ചെയ്തത്.</p>