InternationalNews
രാഷ്ട്രീയ കളി വേണ്ട, യു.എസ് പ്രസിഡന്റ് ട്രംപിന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്
<p>ന്യൂയോര്‍ക്ക്: കോവിഡ്-19 ലോകം മുഴുവനും വ്യാപിച്ച് ജനങ്ങള്‍ മരണത്തിന് കീഴടങ്ങുന്നതിനിടെ രാഷ്ട്രീയ കളി വേണ്ടെന്ന് യു.എസ് പ്രസിഡന്റ് ട്രംപിന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് നല്‍കി. ലോകാരോഗ്യ സംഘടനയ്ക്കെതിരെ അമേരിക്ക നടത്തിയ വിമര്‍ശനങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനാ തലവന്റെ മറുപടി. കോവിഡ് മഹാമാരി ലോകജനതയ്ക്ക് തന്നെ ഭീഷണിയായി മാറിയ ഘട്ടത്തിലൂടെ കടന്ന് പോകുമ്പോള്‍ അതില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.</p>
<p>ലോകാരോഗ്യ സംഘടന തലവന്‍ ഡോ.ടെഡ്രസ് അദനം ഗബ്രിയെയ്സിസ് ആണ് ട്രംപിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ലോകാരോഗ്യ സംഘടനയ്ക്ക് ആരോടും പ്രത്യേക താത്പര്യങ്ങള്‍ ഇല്ല. എല്ലാ രാജ്യങ്ങളും ഒരുപോലെയാണ്- അദ്ദേഹം പറഞ്ഞു. ദേശീയ- അന്തര്‍ദേശിയ തലങ്ങളില്‍ ഒരുമയും ഐക്യപ്പെടലുമെല്ലാം വേണ്ട സമയമാണിത്- അദ്ദേഹം ഓര്‍മിപ്പിച്ചു .</p>
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News