തൃശ്ശൂരിൽ പൂരം വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നിരവധിപേർക്ക് പരിക്ക്

വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ സ്ഫോടനം; നാൽപ്പതോളം തൊഴിലാളികൾക്ക് പൊള്ളലേറ്റു, അപകടമുണ്ടായത് തൃശ്ശൂർ പൂരത്തിനുള്ള വെടിക്കെട്ട് സാമ​ഗ്രികളുടെ നിർമാണ കേന്ദ്രത്തിൽ

തൃശ്ശൂർ: തൃശ്ശൂരിൽ വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ സ്ഫോടനം. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. തൊഴിലാളികൾക്ക് പരിക്കേറ്റു. തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയാണ് കത്തിയത്. തൃശൂർ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികളാണ് ഇവിടെ ഉണ്ടായിരുന്നത്. 40 പേർക്ക് പരിക്ക് ഉണ്ടെന്നാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം.

തിരുവമ്പാടിയുടെ വെടിക്കെട്ട് സാമഗ്രികൾ തയാറാക്കുന്ന വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കിപ്പുറവും കേട്ടതായാണ് വിവരം. പൊലീസ് ഉദ്യോ​ഗസ്ഥരും ആംബുലൻസും സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. തൃശ്ശൂർ മെഡിക്കൽ കോളേജിനോടും ജില്ലയിലെ മറ്റ് സ്വകാര്യ ആശുപത്രികളോടും സജ്ജമായിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

  • ഏപ്രിൽ 26-ന് നടക്കേണ്ട തൃശ്ശൂർ പൂരത്തിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ നിൽക്കെയാണ് ഈ ദുരന്തം. തിരുവമ്പാടി വിഭാഗത്തിന്റെ പടക്ക ശേഖരം ഏകദേശം പൂർണ്ണമായും നശിച്ചതായാണ് വിവരം സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല; വെടിക്കെട്ട് പുരയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന് അധികൃതർ പരിശോധിച്ചു വരികയാണ്.

English Summary

A massive explosion occurred at a firecracker manufacturing unit in Mundathikode, Thrissur, where materials for the upcoming Thrissur Pooram were being prepared. The blast took place at the unit belonging to the Tiruvambady section. Approximately 40 people, including workers, have sustained injuries, with some reported to be in critical condition. The impact of the blast was felt several kilometers away. Emergency services, including the police and fire department, have rushed to the spot, and Thrissur Medical College has been put on high alert. The accident occurs just days before the grand Thrissur Pooram scheduled for April 26, 2026.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News