തൃശൂര്‍ പൂരം നടത്തിപ്പ്; അടിയന്തര യോഗം വിളിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി

തൃശൂര്‍: തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് യോഗം വിളിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി മന്ത്രി വി.എസ്. സുനില്‍കുമാര്‍. ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. അടിയന്തരമായി വിഷയത്തില്‍ ഇടപെടാനാണ് മന്ത്രി കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

തൃശൂര്‍ പൂരം എക്‌സിബിഷന് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പൂരവും എക്‌സിബിഷനും ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പുമായി സംഘാടക സമിതി ഇന്നലെ രംഗത്ത് എത്തിയിരുന്നു. എക്‌സിബിഷന് ഓണ്‍ലൈന്‍ ബുക്കിംഗ് എന്ന നിബന്ധന അംഗീകരിക്കാനാവില്ലെന്നും പൂരം ഇല്ലാതാക്കുന്ന നടപടിയില്‍ നിന്ന് ജില്ലാ ഭരണകൂടം പിന്മാറണമെന്നും സംഘാടക സമിതി പറഞ്ഞു.

ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ഏര്‍പ്പെടുത്തി പൂരം പ്രദര്‍ശനം നടത്തണമെന്നായിരുന്നു ആരോഗ്യ വകുപ്പ് ജില്ലാ കളക്ടര്‍ക്ക് നല്‍കിയ കത്തിലെ നിര്‍ദേശം. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്ന് സംഘാടക സമിതി ഭാരവാഹികള്‍ ഇന്നലെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തര യോഗം വിളിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News