കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ ശബരിമലയ്ക്കായി പ്രത്യേക നിയമനിര്‍മാണം നടത്തുമെന്ന് രാജ്‌നാഥ് സിംഗ്

കോട്ടയം: എന്‍.ഡി.എ കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ ശബരിമല വിശ്വാസ സംരക്ഷണത്തിന് പ്രത്യേക നിയമനിര്‍മാണം നടത്തുമെന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ്. കോട്ടയം ജില്ലയിലെ പാമ്പാടിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ക്ഷേത്രങ്ങളുടെ ഭരണം രാഷ്ട്രീയക്കാരില്‍ നിന്ന് മാറ്റി വിശ്വാസികളെ ഏല്‍പ്പിക്കുമെന്നും ആചാരങ്ങള്‍ നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലൗ ജിഹാദിനെതിരെയും നിയമ നിര്‍മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ യുവാക്കള്‍ തൊഴിലില്ലാതെ അലയുന്ന അവസ്ഥയാണ്. ബിജെപി അധികാരത്തിലെത്തിയാല്‍ ഇതിനെല്ലാം സമഗ്രമായ മാറ്റം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News