26 C
Kottayam
Saturday, June 6, 2026

തൃശൂർ മേയർ ബിജെപിയിലേക്ക്? ‘ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് എം.കെ.വര്‍ഗീസ്‌

Must read

തൃശൂർ: ബിജെപിയിലേക്ക് പോവുമെന്ന് വാർത്തകൾ തള്ളി തൃശൂർ കോർപറേഷൻ മേയർ എംകെ വർഗീസ്. സുരേഷ് ഗോപിയുമായുള്ള ബന്ധത്തിൽ ഇടത് കേന്ദ്രങ്ങളിൽ നിന്ന് കടുത്ത അതൃപ്‌തി നേരിടുന്ന മേയർ അതിനിടയിലാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. ബിജെപിയിലേക്ക് പോവുമെന്ന അഭ്യൂഹങ്ങൾ തള്ളിയ അദ്ദേഹം അത്തരത്തിലുള്ള ഒരു ചിന്തയും തന്റെ മനസിൽ ഇല്ലെന്നും പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

എന്നാൽ ഭാവിയിൽ എന്ത് സംഭവിക്കുമെന്ന കാര്യം ഇപ്പോൾ പറയാൻ കഴിയില്ലെന്നും മേയർ പറയുകയുണ്ടായി. സുരേഷ് ഗോപിയെ പ്രശംസിച്ച സംഭവത്തിൽ അദ്ദേഹം വിശദീകരണവും നൽകി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പ്രശംസിച്ചതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തന്റെയും സുരേഷ് ഗോപിയുടെയും രാഷ്ട്രീയം രണ്ടാണെന്നും താനിപ്പോൾ ഇടതുപക്ഷത്തിന് ഒപ്പമാണെന്നും മേയർ ചൂണ്ടിക്കാട്ടി. നേരത്തെ മേയറുടെ നിലപാടിൽ സിപിഎം കടുത്ത പ്രതിരോധത്തിലായിരുന്നു. ഇതോടെയാണ് ഇക്കാര്യത്തിൽ എംകെ വർഗീസ് വിശദീകരണവുമായി രംഗത്തെത്തിയത്.

സുരേഷ് ഗോപിയുമായി നടന്നത് മന്ത്രി എന്ന നിലയിലുള്ള ആശയവിനിമയം മാത്രമാണെന്ന് വർഗീസ് പറയുന്നു. രാഷ്ട്രീയത്തിന്റെ പേരിൽ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താതിരിക്കാൻ കഴിയില്ല. താന്‍ കോര്‍പ്പറേഷൻ മേയറാണ്. കോര്‍പ്പറേഷന്റെ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി വന്നാല്‍ താന്‍ പോകാന്‍ ബാധ്യസ്ഥനാണെന്നും വർഗീസ് ചൂണ്ടിക്കാട്ടി.

- Advertisement -

സുരേഷ് ഗോപിയുമായി തുടർന്നും ബന്ധം വച്ചുപുലർത്തുമെന്നാണ് മേയറുടെ വാക്കുകൾ വ്യക്തമാക്കുന്നത്. തൃശൂരിന്റെ പുരോഗതിക്ക് സുരേഷ് ഗോപി പദ്ധതികള്‍ തയ്യാറാക്കുന്നത് നല്ല കാര്യം. അദ്ദേഹം വലിയ പദ്ധതികള്‍ കൊണ്ടുവരട്ടെ എന്നാണ് അഭിപ്രായം. അദ്ദേഹത്തിന്റെ മനസില്‍ വലിയ പദ്ധതികള്‍ ഉണ്ടെന്ന് മുമ്പും മനസിലായിട്ടുണ്ടെന്നും വർഗീസ് കൂട്ടിച്ചേർത്തു.

- Advertisement -

അതേസമയം, തൃശൂർ തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട സിപിഐയുടെ റഡാറിലുള്ള വ്യക്തിയാണ് എംകെ വർഗീസ്. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മേയർ സുരേഷ് ഗോപിയുമായി കൂടിക്കാഴ്‌ച നടത്തിയതും പുകഴ്ത്തിയതും ഒക്കെ വലിയ തിരിച്ചടിയായെന്ന് അവർ വിലയിരുത്തിയിരുന്നു. ഇതോടെ സിപിഎം വെട്ടിലായി.

തുടർന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംകെ വർഗീസിനെ വിളിപ്പിച്ചിരുന്നു. എന്നാൽ സുരേഷ് ഗോപിയുമായി മറ്റ് വിഷയങ്ങൾ ഒന്നും സംസാരിച്ചില്ലെന്നായിരുന്നു വർഗീസിന്റെ നിലപാട്. ഈ വിവാദങ്ങൾ കെട്ടടങ്ങും മുൻപാണ് കഴിഞ്ഞ ദിവസം വീണ്ടും സുരേഷ് ഗോപിയും എംകെ വർഗീസും ഒരേ വേദിയിൽ എത്തിയതും പരസ്‌പരം പുകഴ്ത്തിയതും.

ഇതോടെ വർഗീസ് ബിജെപിയിലേക്ക് പോവുകയാണെന്ന പ്രചരണവും അഭ്യൂഹങ്ങളും പല കോണുകളിൽ നിന്ന് ഉയർന്നു വന്നിരുന്നു. കോൺഗ്രസ് വിമതനായിരുന്ന എംകെ വർഗീസിനെ തൃശൂർ കോർപറേഷൻ ഭരണം പിടിക്കാനാണ് സിപിഎം കൂട്ടുപിടിച്ചത്. എന്നാൽ ഇടത് മുന്നണിയിലെ മറ്റൊരു പ്രധാന കക്ഷിയായ സിപിഐയുടെ എതിർപ്പ് വർഗീസിനെതിരെ കൂടി വരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week