28.4 C
Kottayam
Saturday, June 6, 2026

കെഎസ്ഇബി ഓഫിസിലെ ആക്രമണം: പ്രതിയുടെ വീട്ടിലെ ഫ്യൂസ് ഊരി;മെഴുകുതിരി പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ് പിതാവ്

Must read

തിരുവമ്പാടി: കെഎസ്ഇബി ഓഫിസ് ആക്രമിച്ച പ്രതിയുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെതിരെ പ്രതിഷേധിച്ച് കുടുംബം. തിരുവമ്പാടി ഉള്ളാട്ടിൽ റസാഖും ഭാര്യ മറിയവുമാണ് തിരുവമ്പാടി കെഎസ്ഇബി ഓഫിസിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചത്. ശനിയാഴ്ച രാത്രി എട്ടു മണിയോടെ നടന്ന പ്രതിഷേധത്തിനിടെ 64 വയസ്സുകാരനായ റസാഖ് കുഴഞ്ഞുവീണു. ഇദ്ദേഹത്തെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മക്കൾ‌ ചെയ്ത കുറ്റത്തിന് തന്റെ വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചത് എന്തിനെന്ന് റസാഖ് ചോദിച്ചു. ഇതിന് പിന്നാലെയാണ് റസാഖ് ഓഫിസിലെത്തി മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചത്. ജീവനക്കാരെ ആക്രമിച്ചതും ഓഫിസ് അടിച്ച് തകർത്തതും ചൂണ്ടിക്കാട്ടി കെഎസ്ഇബി ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ റസാഖിന്റെ മകൻ അജ്മലിനെതിരെ പൊലീസ് കേസെടുത്തിരുന്നു. അജ്മലും കൂട്ടാളി ഷഹദാദുമാണ് ശനിയാഴ്ച രാവിലെ സെക്ഷൻ ഓഫിസിലെത്തി അതിക്രമം കാട്ടിയത്. അജ്മലിന്റെയും ഷഹദാദിന്റെയും പേരിൽ തിരുവമ്പാടി പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

‌സെക്ഷൻ ഓഫിസിൽ അതിക്രമിച്ചുകയറി അസിസ്റ്റന്റ് എഞ്ചിനീയറുൾപ്പെടെയുള്ള ജീവനക്കാരെ മർദ്ദിക്കുകയും ഓഫിസ് തകർക്കുകയും ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കുകയും ചെയ്ത വ്യക്തികളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ കെഎസ്ഇബി മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ നേരത്തെ ഉത്തരവു നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവരുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചത്.

ബിൽ അടയ്ക്കാത്തതിനെത്തുടർന്ന് തന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചത് ചോദ്യം ചെയ്യാനെത്തിയ അജ്മ‌ൽ വെള്ളിയാഴ്ച കെഎസ്ഇബി ഓഫിസിലെത്തുകയും ലൈൻമാൻ പ്രശാന്ത് പി., സഹായി എം.കെ. അനന്തു എന്നിവരെ കയ്യേറ്റം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് സെക്ഷൻ അസിസ്റ്റൻ്റ് എൻജിനിയർ പ്രശാന്ത് പി.എസ്. തിരുവമ്പാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് അജ്മൽ കൂട്ടാളി ഷഹദാദുമൊത്ത് ശനിയാഴ്ച രാവിലെ സെക്ഷൻ ഓഫിസിലെത്തി അതിക്രമം കാട്ടിയത്.

- Advertisement -

രാവിലെ മീറ്റിങ് സമയത്ത് ഓഫിസിലേക്ക് അതിക്രമിച്ച് കയറിയ ഇരുവരും അസിസ്റ്റന്റ് എൻജിനിയറുടെ ദേഹത്ത് മലിനജലം ഒഴിക്കുകയും സ്ത്രീകളടക്കമുള്ള ജീവനക്കാരെ മർദിക്കുകയും ചെയ്തെന്ന് കെഎസ്ഇബി വാർത്താക്കുറിപ്പിൽ പറഞ്ഞു. പുറത്തിറങ്ങിയാൽ കൊന്നുകളയുമെന്ന ഭീഷണി മുഴക്കിയ അക്രമികൾ കംപ്യൂട്ടറുകൾ ഉൾപ്പെടെയുള്ള ഓഫിസ് ഉപകരണങ്ങൾ തകർത്തു. മർദനമേറ്റ അസിസ്റ്റന്റ് എൻജിനിയറും 4 ജീവനക്കാരും മുക്കം ആശുപത്രിയിൽ ചികിൽസയിലാണ്. അജ്മലിന്റെയും ഷഹദാദിന്റെയും പേരിൽ തിരുവമ്പാടി പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

Popular this week