26 C
Kottayam
Saturday, June 6, 2026

ഗുജറാത്തിൽ ആറ് നില കെട്ടിടം തകർന്നുവീണു; രണ്ടുപേര്‍ മരിച്ചു, കൂടുതൽ പേർ അകപ്പെട്ടതായി സംശയം

Must read

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ ആറുനില കെട്ടിടം തകർന്നുവീണ് ഒരാൾ മരിക്കുകയും പതിനഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. നിരവധി പേർ കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങൾക്ക് ഇടയിൽ കുടുങ്ങി കിടക്കുന്നതായി അധികൃതർ സംശയം ഉന്നയിച്ചു. അപകടവിവരം അറിഞ്ഞയുടൻ പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തിവരികയാണ്. അപകടത്തിന് കാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.

കുടുംബങ്ങൾ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടമാണ് തകർന്നുവീണത്. ലഭ്യമായ പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, സച്ചിൻ ജിഐഡിസി ഏരിയയിലെ പാലി ഗ്രാമത്തിൽ 2017ൽ നിർമ്മിച്ച ജീർണിച്ച കെട്ടിടമാണ് തകർന്നുവീണത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് പെയ്‌ത കനത്ത മഴയാണ് അപകടാവസ്ഥയിൽ ഉണ്ടായിരുന്ന കെട്ടിടം തകർന്നു വീഴാൻ കാരണമായത്.

ഡെപ്യൂട്ടി മേയർ നരേന്ദ്ര പാട്ടീൽ ഉൾപ്പെടെ നിരവധി മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും മറ്റും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരികയാണ്. കെട്ടിടത്തിൽ 30 ഫ്‌ളാറ്റുകളുണ്ടെന്നും അഞ്ച് മുതൽ ആറ് വരെ കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ടെന്നും സൂറത്ത് പോലീസ് കമ്മീഷണർ അനുപം സിംഗ് ഗെലോട്ട് അറിയിച്ചു.

“കെട്ടിടം തകർന്നുവീണ് അഞ്ച് മിനിറ്റിന് ശേഷം പോലീസിൽ വിവരമറിയിച്ചു. മുതിർന്ന ഉദ്യോഗസ്ഥരും റെസ്ക്യൂ ടീമും ഉടൻ സ്ഥലത്തെത്തി. 30 ഫ്ലാറ്റുകളുള്ള കെട്ടിടമാണിത്. 5 മുതൽ 6 വരെ കുടുംബങ്ങൾ അവിടെ താമസിച്ചിരുന്നു. അഗ്നിശമന സേനാ സംഘം ഒരു സ്ത്രീയെ അവശിഷ്‌ടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്. കെട്ടിടം തകരുമ്പോൾ നിരവധി ആളുകൾ അതിനുള്ളിൽ ഉണ്ടായിരുന്നതായി വാച്ച്മാൻ പറഞ്ഞു” ഗെലോട്ട് വ്യക്തമാക്കി.

- Advertisement -

കൂടുതൽ പരിശോധനക്കായി ഫോറൻസിക് സംഘം ഇങ്ങോട്ട് തിരിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ വീഴ്‌ച വരുത്തിയെന്ന് കണ്ടെത്തിയവർക്ക് എതിരെ ശക്തമായ നടപടിയെടുക്കുമെന്നും പോലീസ് കമ്മീഷണർ കൂട്ടിച്ചേർത്തു. കെട്ടിടം ജീർണാവസ്ഥയിലായിരുന്നുവെന്നും എൻഡിആർഎഫ്, എസ്‌ഡിആർഎഫ് ടീമുകൾ സൂറത്തിലേക്കുള്ള യാത്രയിലാണെന്നും കളക്‌ടർ അറിയിച്ചു. എത്ര പേർ കുടുങ്ങി കിടക്കുന്നു എന്നതിനെക്കുറിച്ച് എന്തെങ്കിലും പറയുക പ്രയാസമാണെന്നും കളക്‌ടർ സൗരബ് പാർദി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

Popular this week