28.8 C
Kottayam
Thursday, June 4, 2026

തൃശൂര്‍ 32 പേര്‍ക്ക് കൊവിഡ്

Must read

തൃശൂര്‍: ജില്ലയില്‍ വെളളിയാഴ്ച 32 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 32 പേര്‍ രോഗമുക്തരായി. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജൂലൈ 15 ന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ മരണമടഞ്ഞ പുല്ലൂര്‍ തെക്കുംപറമ്പില്‍ വീട്ടില്‍ ഷിജു (46, പുരുഷന്‍) വിന് കോവിഡ് സ്ഥിരീകരിച്ചു. ന്യൂമോണിയ ബാധിച്ചാണ് ഷിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കുരിയച്ചിറയിലെ കോര്‍പ്പറേഷന്‍ ശ്മശാനത്തില്‍ മൃതദേഹം സംസ്‌ക്കരിച്ചു.

ഇരിങ്ങാലക്കുട കേരള ഫീഡ്സില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയില്‍ നിന്ന് രോഗപ്പകര്‍ച്ച ഉണ്ടായ 2 പേര്‍ (51, പുരുഷന്‍), (50, പുരുഷന്‍), കുന്നംകുളത്ത് രോഗബാധിതനായ വ്യക്തിയില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 3 പേര്‍ (61, സ്ത്രീ), (41, സ്ത്രീ), (52, പുരുഷന്‍), ഇരിങ്ങാലക്കുട കെ എസ് ഇ യില്‍ നിന്ന് രോഗബാധിതനായ വ്യക്തിയിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശികളായ (65, സ്ത്രീ), (35, പുരുഷന്‍), (54, പുരുഷന്‍), പുല്ലൂര്‍ സ്വദേശികളായ 2 പേര്‍ (55, സ്ത്രീ), (47, പുരുഷന്‍), പൊറത്തിശ്ശേരി സ്വദേശി (61, പുരുഷന്‍), അതിഥി തൊഴിലാളിയായ (23, പുരുഷന്‍), ചേര്‍ത്തല സ്വദേശിയില്‍ നിന്ന് രോഗം ബാധിച്ച ചേര്‍ത്തലയില്‍ ജോലി ചെയ്യുന്ന മുകുന്ദപുരം സ്വദേശി (46, പുരുഷന്‍), ചെന്നൈയില്‍ നിന്ന് മടങ്ങിയ രോഗിയില്‍ നിന്ന് രോഗപ്പകര്‍ച്ച ഉണ്ടായ തൃശൂര്‍ സ്വദേശി (26, സ്ത്രീ) എന്നിവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ജൂലൈ 1 ന് റിയാദില്‍ നിന്ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി (47, പുരുഷന്‍), ജൂലൈ 3 ന് തമിഴ്നാട്ടില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (55, പുരുഷന്‍), ജൂലൈ 11 ന് ബാംഗ്ളൂരില്‍ നിന്ന് വന്ന മൈലാട്ടു പാറ സ്വദേശി (28, പുരുഷന്‍), ജൂലൈ 4 ന് ഹൈദരാബാദില്‍ നിന്ന് വന്ന ഒല്ലൂക്കര സ്വദേശി (28, സ്ത്രീ), ജൂണ്‍ 18 ന് ജയ്പൂരില്‍ നിന്ന് കൈനൂരില്‍ വന്ന ബിഎസ്എഫ് ജവാന്‍ (47, പുരുഷന്‍), ജൂണ്‍ 30 ന് കോയമ്പത്തൂരില്‍ നിന്ന് വന്ന മായന്നൂര്‍ സ്വദേശി (33, പുരുഷന്‍), ജൂണ്‍ 26 ന് ഖത്തറില്‍ നിന്ന് വന്ന ഒല്ലൂര്‍ സ്വദേശി (2 വയസ്സുള്ള ആണ്‍കുട്ടി), ജൂണ്‍ 29 ന് റിയാദില്‍ നിന്ന് വന്ന മതിലകം സ്വദേശിയായ ഒരു വയസ്സുള്ള ആണ്‍കുട്ടി, ജൂലൈ 1 ന് കോയമ്പത്തൂരില്‍ നിന്ന് വന്ന 15 വയസ്സുളള ആണ്‍കുട്ടി, ജൂണ്‍ 28 ന് മുംബെയില്‍ നിന്ന് വന്ന വേളൂക്കര സ്വദേശി (25, പുരുഷന്‍), ജൂലൈ 7 ന് തമിഴ്നാട്ടില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി (58, പുരുഷന്‍), പൂനെയില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (29, പുരുഷന്‍)

ജൂണ്‍ 17 ന് അബുദാബിയില്‍ നിന്ന് വന്ന പഴഞ്ഞി സ്വദേശി (38, പുരുഷന്‍), ജൂലൈ 13 ന് റിയാദില്‍ നിന്ന് വന്ന പാവറട്ടി സ്വദേശി (61, പുരുഷന്‍), ജൂലൈ 13 ന് സൗദിയില്‍ നിന്ന് വന്ന വടക്കെക്കാട് സ്വദേശി (58, സ്ത്രീ), ജൂണ്‍ 15 ന് ദമാമില്‍ നിന്ന് വന്ന പൊറത്തിശ്ശേരി സ്വദേശി (29, പുരുഷന്‍), ജൂലൈ 5 ന് മുംബെയില്‍ നിന്ന് വന്ന മാപ്രാണം സ്വദേശിയായ പുരുഷന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 742 ആയി. 468 പേര്‍ രോഗമുക്തരായി.

- Advertisement -

രോഗം സ്ഥിരീകരിച്ച 259 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 9 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്.

- Advertisement -

ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 13635 പേരില്‍ 13354 പേര്‍ വീടുകളിലും 281 പേര്‍ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 47 പേരെയാണ് വെളളിയാഴ്ച (ജൂലൈ 17) ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. 718 പേരെ വെളളിയാഴ്ച (ജൂലൈ 17) നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 1065 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.

വെളളിയാഴ്ച (ജൂലൈ 17) 937 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 18802 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 16972 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1830 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ 8165 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

Popular this week