29.5 C
Kottayam
Sunday, June 2, 2024

ആലപ്പുഴ ജില്ലയില്‍ ഇന്ന് 57 പുതിയ രോഗികള്‍; 40 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

Must read

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 57 പേര്‍ക്കാണ് ഇന്‍്‌ന് രോഗം സ്ഥിരീകരിച്ചത്. 10 പേര്‍ വിദേശത്തുനിന്നും മൂന്നുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 40 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ഒരാള്‍ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥനാണ്.

രോഗം സ്ഥിരീകരിച്ചവരുടെ വിശദവിവരങ്ങള്‍

1 ദുബായില്‍ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന 20 വയസ്സുള്ള ചേര്‍ത്തല സ്വദേശിനി.
2 ദുബായില്‍ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന 34 വയസ്സുള്ള മാവേലിക്കര സ്വദേശി
.3. അബുദാബിയില്‍ നിന്നും ജൂലൈ ഒന്നിന് എത്തി നിരീക്ഷണത്തിലായിരുന്ന 37 വയസ്സുള്ള ചേര്‍ത്തല സ്വദേശി.
4 കുവൈറ്റില്‍ നിന്നും എത്തി നിരീക്ഷണത്തിലായിരുന്ന 36 വയസ്സുള്ള നൂറനാട് സ്വദേശി.
5 എത്യോപ്യയില്‍ നിന്നും ജൂണ്‍ 26ന് എത്തി നിരീക്ഷണത്തിലായിരുന്ന കടക്കരപ്പള്ളി സ്വദേശിയായ ആണ്‍കുട്ടി.
6ഷാര്‍ജയില്‍ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന 30 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി.
7 സൗദിയില്‍ നിന്ന് എത്തി നിരീക്ഷണത്തിലായിരുന്ന 59 വയസ്സുള്ള മുഹമ്മ സ്വദേശി.
8 ഡല്‍ഹിയില്‍ നിന്നും ജൂലൈ 15ന് എത്തി നിരീക്ഷണത്തിലായിരുന്ന 54 വയസ്സുള്ള ബുധനൂര്‍ സ്വദേശിനി
. 9 മുംബൈയില്‍നിന്നും എത്തി നിരീക്ഷണത്തിലായിരുന്ന 27 വയസ്സുള്ള ഹരിപ്പാട് സ്വദേശിനി.
10 ഷാര്‍ജയില്‍ നിന്നും ജൂണ്‍ 28 ന് എത്തി നിരീക്ഷണത്തിലായിരുന്ന 27 വയസ്സുള്ള കായംകുളം സ്വദേശി.
11 സൗദിയില്‍ നിന്നും ജൂണ്‍ 29 എത്തി നിരീക്ഷണത്തിലായിരുന്ന 32 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി.
12 സൗദിയില്‍ നിന്നും ജൂലൈ ഒന്നിന് എത്തി നിരീക്ഷണത്തിലായിരുന്നു 26 വയസ്സുള്ള മാവേലിക്കര സ്വദേശിനി.
13 തൂത്തുക്കുടിയില്‍ നിന്നും എത്തി നിരീക്ഷണത്തിലായിരുന്ന 40 വയസ്സുള്ള മണ്ണഞ്ചേരി സ്വദേശി.
14-36 രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള എഴുപുന്ന യിലെ സീഫുഡ് ഫാക്ടറിയിലെ ജീവനക്കാരന്റ സമ്പര്‍ക്ക പട്ടികയിലുള്ള 15 എഴുപുന്ന സ്വദേശികള്‍, രണ്ടു ചേര്‍ത്തല സ്വദേശികള്‍, കടക്കരപ്പള്ളി, പാണാവള്ളി, ചന്തിരൂര്‍, വയലാര്‍, കോടംതുരുത്ത് , പട്ടണക്കാട് സ്വദേശികള്‍.
37-49. ചെല്ലാനം ഹാര്‍ബര്‍ വുമായി ബന്ധപ്പെട്ടു രോഗം സ്ഥിരീകരിച്ച അവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 7 കുത്തിയതോട് സ്വദേശികള്‍ , 4 തുറവൂര്‍ സ്വദേശികള്‍ , രണ്ട് അമ്പലപ്പുഴ സ്വദേശികള്‍.
50&51. രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള പള്ളിത്തോട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള2 പള്ളിത്തോട് സ്വദേശികള്‍.
52. രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള പെരുമ്പളം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള അമ്പത്തി മൂന്ന് വയസ്സുള്ള പെരുമ്പളം സ്വദേശി.
53. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 52 വയസ്സുള്ളതിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ ആലപ്പുഴ സ്വദേശിനി .
54., 55, 56.കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച ഫോര്‍ട്ടുകൊച്ചിയില്‍ മത്സ്യബന്ധനവും ആയി ബന്ധപ്പെട്ടു ജോലിചെയ്യുന്ന 34 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ രോഗം സ്ഥിരീകരിച്ച 27 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനിയായ ഗര്‍ഭിണി, 19 വയസ്സുള്ള അന്ധകാരനഴി സ്വദേശിനി. ഇവരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല
57. നൂറനാട് ഐടിബിപി ക്യാമ്പിലെ ഒരു ഉദ്യോഗസ്ഥന്‍.

ആകെ 601 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ട്.ഇന്ന് ആറുപേരുടെ പരിശോധനാഫലം നെഗറ്റീവായി
ദമാമില്‍ നിന്നെത്തിയ മുളക്കുഴ സ്വദേശി , ഹൈദരാബാദില്‍ നിന്ന് വന്ന കഞ്ഞിക്കുഴി സ്വദേശി , മഹാരാഷ്ട്രയില്‍ നിന്ന് വന്ന വെട്ടക്കല്‍ സ്വദേശി , സൗദിയില്‍ നിന്നെത്തിയ ദേവികുളങ്ങര സ്വദേശി , കുവൈറ്റില്‍ നിന്നെത്തിയ അമ്പലപ്പുഴ സ്വദേശി എന്നിവരും ഒരു കഠആജ ഉദ്യോഗസ്ഥനുമാണ് ഇന്ന് പരിശോധാ ഫലം നെഗറ്റീവായത്.
ആകെ 292പേര്‍ രോഗമുക്തരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week