28.2 C
Kottayam
Friday, June 5, 2026

തൃശൂരില്‍ 32 പേര്‍ക്ക് കൊവിഡ്

Must read

തൃശൂര്‍: ജില്ലയില്‍ ഇന്ന് 32 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8 പേര്‍ രോഗമുക്തരായി. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

ചേര്‍പ്പിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ്ക്ക് വിധേയനായ രോഗിയുമായുളള സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 2 ആശുപത്രി ജീവനക്കാര്‍ (30, പുരുഷന്‍), (28, പുരുഷന്‍), അരിമ്പൂരില്‍ കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുമായുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 2 പേര്‍ (21, സ്ത്രീ), (47, സ്ത്രീ), രോഗം സ്ഥിരീകരിച്ച കോര്‍പ്പറേഷന്‍ ജീവനക്കാരനില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധിതനായ പുരുഷന്‍ (48), ഉസ്ബക്കിസ്ഥാനില്‍ നിന്ന് വന്ന ഭര്‍ത്താവില്‍ നിന്ന് രോഗപ്പകര്‍ച്ചയുണ്ടായ കൊറ്റമംഗലം സ്വദേശി (27, സ്ത്രീ), കുന്നംകുളത്ത് കോവിഡ് രോഗിയുമായുളള സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ച സ്ത്രീ (29) എയര്‍ പോര്‍ട്ടില്‍ നിന്ന് ക്വാറന്റയിനില്‍ പോകുന്ന ആളുകള്‍ക്ക് ഗതാഗത സൗകര്യം ഒരുക്കുന്ന ജീവനക്കാരനുമായുളള സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ച കൊരട്ടി സ്വദേശി (48, പുരുഷന്‍) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

റിയാദില്‍ നിന്ന് ജൂലൈ 10 ന് തിരിച്ചെത്തിയ ഗുരുവായൂര്‍ സ്വദേശി (42, പുരുഷന്‍), മസ്‌ക്കറ്റില്‍ നിന്ന് ജൂലൈ 11 ന് തിരിച്ചെത്തിയ അവണൂര്‍ സ്വദേശി (32, പുരുഷന്‍), ജൂലൈ 15 ന് സൗദി അറേബ്യയില്‍ നിന്ന് തിരിച്ചെത്തിയ വളളത്തോള്‍നഗര്‍ സ്വദേശി (25, പുരുഷന്‍), ജൂണ്‍ 25 ന് ദുബായില്‍ നിന്ന് വന്ന പൂമംഗലം സ്വദേശി (43, പുരുഷന്‍), ജൂണ്‍ 18 ന് രാജസ്ഥാനില്‍ നിന്ന് കൈനൂരില്‍ വന്ന 3 ബിഎസ്എഫ് ജവാന്‍മാര്‍ (40, പുരുഷന്‍), (37, പുരുഷന്‍), (50, പുരുഷന്‍), ജൂലൈ 4 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന കൃഷ്ണപുരം സ്വദേശി (35, പുരുഷന്‍), ജൂലൈ 6 ന് ഖത്തറില്‍ നിന്ന് വന്ന വില്‍വട്ടം സ്വദേശി (30, പുരുഷന്‍), ജൂണ്‍ 24 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന കല്ലൂര്‍ സ്വദേശി (46, പുരുഷന്‍), ജൂണ്‍ 28 ന് അബുദാബിയില്‍ നിന്ന് വന്ന ഒല്ലൂര്‍ സ്വദേശി (31, പുരുഷന്‍), ജൂണ്‍ 24 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന ചേര്‍പ്പ് സ്വദേശി (47, പുരുഷന്‍), ജൂണ്‍ 26 ന് ഖത്തറില്‍ നിന്ന് വന്ന വെള്ളാങ്കല്ലൂര്‍ സ്വദേശി (40, പുരുഷന്‍), ജൂണ്‍ 23 ന് ദുബായില്‍ നിന്ന് വന്ന പുത്തൂര്‍ സ്വദേശി (26, പുരുഷന്‍), ഇരിങ്ങാലക്കുട സ്വദേശി (57, പുരുഷന്‍), ജൂണ്‍ 26 ന് ഖത്തറില്‍ നിന്ന് വന്ന ചെറുതുരുത്തി സ്വദേശി (28, പുരുഷന്‍), ജൂലൈ 2 ന് ഷാര്‍ജയില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (24, പുരുഷന്‍), ജൂണ്‍ 25 ന് ദുബായില്‍ നിന്ന് വന്ന കുന്നംകുളം സ്വദേശി (54, പുരുഷന്‍), ജൂണ്‍ 25 ന് ഷാര്‍ജയില്‍ നിന്ന് വന്ന കാട്ടൂര്‍ സ്വദേശി (29, പുരുഷന്‍), ജൂണ്‍ 30 ന് കുവൈറ്റില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (32, പുരുഷന്‍), ജൂണ്‍ 24 ന് ഖത്തറില്‍ നിന്ന് വന്ന താന്ന്യം സ്വദേശി (25, പുരുഷന്‍), ജൂണ്‍ 28 ന് റാസല്‍ഖൈമയില്‍ നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി (25, പുരുഷന്‍) എന്നിവരും രോഗബാധിതരായി. ഇരിങ്ങാലക്കുട കെഎസ്ഇ ജീവനക്കാരനായ കോട്ടയം സ്വദേശി ആന്റീജന്‍ പരിശോധനയില്‍ പോസിറ്റീവാണെന്ന് തെളിഞ്ഞു.

ഗുരുവായൂര്‍ ആനക്കോട്ടയ്ക്ക് സമീപം കൈതകാട്ടില്‍ വീട്ടില്‍ ബാലചന്ദ്രന്റെ മരണം കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ചെന്നൈയില്‍ എയര്‍കാര്‍ഗോ ജീവനക്കാരാനായിരുന്ന അനീഷ് കഴിഞ്ഞ 24 നാണ് നാട്ടില്‍ എത്തിയത്. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 710 ആയി. 437 പേര്‍ രോഗമുക്തരായി.

- Advertisement -

രോഗം സ്ഥിരീകരിച്ച 259 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 10 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്.ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 13982 പേരില്‍ 13702 പേര്‍ വീടുകളിലും 280 പേര്‍ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 20 പേരെയാണ് വ്യാഴാഴ്ച (ജൂലൈ 16) ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. 936 പേരെ വ്യാഴാഴ്ച (ജൂലൈ 16) നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 1089 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.

- Advertisement -

വ്യാഴാഴ്ച (ജൂലൈ 16) 518 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 17865 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 16023 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1842 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ 7535 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

വ്യാഴാഴ്ച (ജൂലൈ 16) 366 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 50012 ഫോണ്‍ വിളികള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നു. 89 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.വ്യാഴാഴ്ച (ജൂലൈ 16) റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 388 പേരെ ആകെ സ്‌ക്രീന്‍ ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week