ഉത്സവനോട്ടീസില്‍ ദേവിയുടെ ചിത്രത്തിന് നടി തൃഷയുടെ മുഖഛായ(തമിഴ്‌നാട്ടിലല്ല,കേരളത്തില്‍)വെട്ടിലായി ക്ഷേത്ര ഭാരവാഹികള്‍

പുരാണ കഥാപാത്രങ്ങളും കഥാ സന്ദര്‍ഭങ്ങളുമുള്ള സിനിമകള്‍ സര്‍വ്വസാധാരണമാണ്.രാമായണത്തിലെയും മഹാഭാരതത്തിലെയുമൊക്കെ കൃഷ്ണന്റെയും രാമന്റെയും രൂപങ്ങളാണ് പലരുടെയും മനസില്‍ ദൈവരൂപമായി പച്ചപിടിച്ചുകിടക്കുന്നതും. എന്നാല്‍ ദേവി രൂപത്തില്‍ നടി തൃഷ വന്നാലോ

ഇത്തരമൊരു അക്കിടിയിലാണ് കൊടിമൂട്ടില്‍ ശ്രീഭദ്രകാളീ ക്ഷേത്രം ഭാരവാഹികള്‍ ചെന്നുപെട്ടിരിയ്ക്കുന്നത്.ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ നോട്ടീസിലെ ദേവിയുടെ ചിത്രത്തിനാണ് നടി തൃഷയുടെ മുഖഛായ വന്നിരിയ്ക്കുന്നത്.. ഇതോടെ ഭാരവാഹികള്‍ വെട്ടിലായിരിക്കുകയാണ്.സമൂഹമാധ്യമങ്ങളില്‍ നിരവധി ട്രോളുകളാണ് ഇതിനകം വന്നു കഴിഞ്ഞിരിയ്ക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഉപയോഗിച്ച ദേവിയുടെ ചിത്രം മാറ്റിയപ്പോഴാണ് തൃഷയുടെ രൂപസാദൃശ്യമുള്ള ദേവി പ്രത്യക്ഷപ്പെട്ടത്. 2018ല്‍ രമണ മഹേഷ് സംവിധാനം ചെയ്തു പുറത്തിറങ്ങിയ മോഹിനി എന്ന ചിത്രത്തിലെ തൃഷയുടെ രൂപമാണ് ദേവിയുടെ രൂപമായി മാറിയത്.ഡി.ടി.പിക്കാരന് പറ്റിയ അബദ്ധംമൂലം നോട്ടീസ് വീണ്ടും അച്ചടിയ്‌ക്കേണ്ട ഗതികേടിലാണ് അമ്പലകമ്മിറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News