കായംകുളം സ്റ്റേഷനിൽ അറ്റകുറ്റപ്പണി; കോട്ടയം വഴിയുള്ള മൂന്ന് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിടും

കോട്ടയം: കായംകുളം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ പുതിയ നടപ്പാലത്തിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാല്‍ വെള്ളിയാഴ്ച ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. എറണാകുളത്തിനും കായംകുളത്തിനുമിടയില്‍ കോട്ടയംവഴി സര്‍വീസ് നടത്തേണ്ട മൂന്ന് പ്രധാന ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. മംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന മംഗളൂരു-തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ് (16348), രാമേശ്വരത്തുനിന്ന് പുറപ്പെടുന്ന രാമേശ്വരം-തിരുവനന്തപുരം അമൃത എക്സ്പ്രസ് (16344), തിരുവനന്തപുരം നോര്‍ത്ത് രാജ്യറാണി എക്സ്പ്രസ് (16350) എന്നിവയാണ് ആലപ്പുഴ വഴി തിരിച്ചുവിടുക.

ഈ ട്രെയിനുകള്‍ക്ക് കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കില്ല. മംഗളൂരു തിരുവനന്തപുരം എക്സ്പ്രസിന് പിറവം റോഡിലെ സ്റ്റോപ്പും ഒഴിവാക്കിയിട്ടുണ്ട്. പകരം മൂന്ന് ട്രെയിനുകള്‍ക്കും എറണാകുളം ജങ്ഷന്‍ (സൗത്ത്), ആലപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങളില്‍ അധിക സ്റ്റോപ്പുകള്‍ അനുവദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News