ന്യൂഡല്‍ഹി: രാജ്യം കാത്തിരുന്ന മൂന്ന് സ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും. മൂന്ന് സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ നടക്കുമ്പോഴും എല്ലാവരും ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്നത് ത്രിപുരയിലേക്കാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തില്‍ നിന്നും ബി ജെ പി പിടിച്ചെടുത്ത സംസ്ഥാനത്ത് ആര് ഭരണം കയ്യാളുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.
എല്ലാ എക്‌സിറ്റ് പോളുകളും ബി ജെ പിക്ക് തുടര്‍ഭരണം പ്രവചിക്കുമ്പോള്‍ ആരായിരിക്കും അധികാരത്തിലേക്ക് വീണ്ടും വരുമെന്ന് ഉറ്റു നോക്കുകയാണ് എല്ലാവരും, നാളെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ചില കണക്കുകള്‍ പരിശോധിക്കാം.
28.14 ലക്ഷം വോട്ടര്‍മാരില്‍ 89.95 ശതമാനം പേരും വോട്ടവകാശം വിനിയോഗിച്ച ത്രിപുരയില്‍ ഫെബ്രുവരി 16നാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണലിന് ഒരു ദിവസം മുമ്പ് സംസ്ഥാനത്തൊട്ടാകെ 21 ഇടങ്ങളിലായി 60 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. കര്‍ശന സുരക്ഷയാണ് ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് ആകെ 60 സീറ്റുകളാണുള്ളത്. 60 സീറ്റുകളില്‍ ഭൂരിപക്ഷം നേടാനും അധികാരം നേടിയെടുക്കാനും പാര്‍ട്ടിക്ക് 31 സീറ്റുകള്‍ ലഭിക്കേണ്ടതുണ്ട്. ബിജെപി, കോണ്‍ഗ്രസ്, സി പി എം എന്നീ പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികളാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എ ഐ എഫ് ബിയും നിരവധി സ്വതന്ത്ര പാര്‍ട്ടികളും എന്‍ ഡി എയുമായി സഖ്യമുണ്ടാക്കിയതിന് ശേഷം തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും 2018 ല്‍ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തിരുന്നു.
ഇത്തവണ സംസ്ഥാനത്ത് ആര് അധികാരത്തില്‍ വരുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഭൂരിഭാഗം എക്‌സിറ്റ് പോളുകളും സംസ്ഥാനത്ത് ബി ജെ പി സഖ്യം അധികാരത്തില്‍ എത്തുമെന്നാണ് പ്രവചിക്കുന്നത്. ബി ജെ പി വിജയിച്ചാല്‍, ത്രിപുരയില്‍ അധികാരം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടിയും സഖ്യവും.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
ഇന്ത്യാ ടുഡേ-മൈ ആക്‌സിസ്
ബി ജെ പി 36-45 സീറ്റുകള്‍
ഇടത് – കോണ്‍ഗ്രസ് 6-11 സീറ്റുകള്‍
തിപ്ര മോത 9-16 സീറ്റുകള്‍
ഇ ടി ജി- ടൈംസ് നൗ
ബി ജെ പി- 36-24 സീറ്റുകള്‍
ഇടത്- കോണ്‍ഗ്രസ് -21 സീറ്റുകള്‍
തിപ്ര മോത – 14 സീറ്റുകള്‍
സീ ന്യൂസ്- മേട്രിസ്
ബി ജെ പി 29-36 സീറ്റുകള്‍
ഇടത ്- കോണ്‍ഗ്രസ് 13-21 സീറ്റുകള്‍
തിപ്ര മോത പാര്‍ട്ടി 11-16 സീറ്റുകള്‍