കൊവിഡ് 19: ​ അമേ​രി​ക്ക​യി​ല്‍ മൂ​ന്നു മ​ല​യാ​ളി​ക​ള്‍ കൂ​ടി മരിച്ചു

ന്യൂ​യോ​ര്‍​ക്ക്: അ​മേ​രി​ക്ക​യി​ല്‍ മൂ​ന്നു മ​ല​യാ​ളി​ക​ള്‍ കൂ​ടി മ​രി​ച്ചതായി റിപ്പോർട്ട് .പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളാ​യ സാ​മു​വ​ല്‍ ഇ​ട​ത്തി​ല്‍,ഭാ​ര്യ മേ​രി സാ​മു​വ​ല്‍,കോ​ട്ട​യം സ്വ​ദേ​ശി ത്രേ​സ്യാ​മ്മ പൂ​ക്കു​ടി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് രോ​ഗം ബാ​ധി​ച്ചാ​ണ് ഇ​വ​ര്‍ മ​രി​ച്ച​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും, ഫലത്തിനായി കാത്തിരിക്കുകയാണെന്നും ബന്ധുക്കള്‍ അറിയിച്ചു. ഫലം ലഭിച്ചാലും ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാനാകില്ല. ഇവരുടെ സംസ്കാരച്ചടങ്ങുകള്‍ അമേരിക്കയില്‍ തന്നെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഇന്നലെ അമേരിക്കയില്‍ പൊന്‍കുന്നം സ്വദേശി കോവിഡ് ബാധിച്ച്‌ മരിച്ചിരുന്നു. ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയിലെ മുന്‍ ജീവനക്കാരനും റോക്‌ലാന്‍ഡ് കൗണ്ടി വാലി കോട്ടജിലെ താമസക്കാരനുമായ പടന്നമാക്കല്‍ മാത്യു ജോസഫ് (78) ആണ് മരിച്ചത്. മാത്യു ജോസഫ് കഴിഞ്ഞ അമ്ബതുവര്‍ഷമായി അമേരിക്കയില്‍ സ്ഥിരതാമസമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News