വീടിനു മുന്നിലെ മദ്യപാനം ചോദ്യം ചെയ്ത മൂന്നംഗ കുടുംബത്തിന് സാമൂഹ്യവിരുദ്ധരുടെ ക്രൂരമര്‍ദ്ദനം; ഇരുമ്പുവടികൊണ്ട് തല അടിച്ച് പൊട്ടിച്ചു

തൃശൂര്‍: വീടിനു മുന്നിലെ മദ്യപാനം ചോദ്യം ചെയ്ത മൂന്നംഗ കുടുംബത്തിന് സാമൂഹ്യവിരുദ്ധരുടെ ക്രൂരമര്‍ദ്ദനം. തൃശൂര്‍ വടക്കാഞ്ചേരി പഴയ റെയില്‍വേ ഗേറ്റിനു സമീപം കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. വീടിനു മുമ്പിലായി വാഹനങ്ങളിലിരുന്ന് നാലംഗ സംഘം മദ്യപിക്കുന്നത് കണ്ട വീട്ടുകാര്‍ ഇത് ചോദ്യം ചെയ്യുകയായിരുന്നു.

ഇതില്‍ പ്രകോപിതരായ നാലംഗ സംഘം ഇരുമ്പ് വടിക്കൊണ്ട് വീട്ടുകാരില്‍ ഒരാളെ തലയ്ക്കടിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ അമ്മയേയും മകനേയും സംഘം ആക്രമിച്ചു. ബിയര്‍ കുപ്പി കൊണ്ട് കഴുത്തില്‍ കുത്തിപരുക്കേല്‍പിക്കാനും ശ്രമം നടന്നു. നാട്ടുകാര്‍ ഓടിയെത്തിയതോടെയായാണ് അക്രമികള്‍ രക്ഷപ്പെട്ടത്.

അതേസമയം വടക്കാഞ്ചേരി പഴയ റെയില്‍വേ ഗേറ്റ് പരിസരം കഞ്ചാവുമാഫിയയുടേയും സാമൂഹിക വിരുദ്ധരുടെയും താവളമായി മാറുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News