രണ്ടാം നിലയിൽ നിന്ന് സാരിയിൽ തൂങ്ങി ഇറങ്ങി, ഗേറ്റു ചാടി പുറത്തേക്ക്, കൊച്ചിയിലെ ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികള്‍ ചാടിപ്പോയി

എറണാകുളം: ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികള്‍ ചാടിപ്പോയി. പ്രായപൂര്‍ത്തിയാകാത്തവരാണ് മൂന്നുപേരും. ഒരാള്‍ ബംഗ്ലാദേശ് സ്വദേശിനിയാണ്. വെളുപ്പിനെ മുന്നുമണിക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. രണ്ടാം നിലയിലെ കമ്പിയില്‍ സാരികെട്ടി അതിലൂടെ പുറത്തിറങ്ങുകയായിരുന്നു.

പൊലീസ് മഹിളാ മന്ദിരത്തിലെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. കൊച്ചിയിലെ നിർമ്മാണശാലയിൽ ജോലി ചെയ്തുവരികയായിരുന്നു പെണ്‍കുട്ടികള്‍. ഇവിടെ നിന്നാണ് ഇവരെ മഹിളാമന്ദിരത്തില്‍ എത്തിച്ചത്. സംഭവത്തില്‍ മരട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News