24.1 C
Kottayam
Friday, June 5, 2026

59 കാരിയ്‌ക്ക് ലൈംഗിക ബന്ധത്തിന് പണം വാഗ്ദാനം,എതിർത്തപ്പോൾ കടന്നുപിടിച്ചു, മുണ്ടക്കയത്ത് യുവാവ് അറസ്റ്റിൽ

Must read

മുണ്ടക്കയം: കൂട്ടിക്കല്‍ ഇളങ്കാട്ടില്‍ അമ്പത്തൊന്‍പതുകാരിയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി ഉണ്ണി(39) യെ മുണ്ടക്കയം പോലീസ് പിടികൂടി. സമീപത്തെ ക്രഷര്‍ യൂണിറ്റില്‍ ജോലി ചെയ്യാനാണ് തിരുവനന്തപുരം സ്വദേശിയായ ഉണ്ണി മുണ്ടക്കയത്ത് എത്തിയത്. ഇവിടെ ജോലി ചെയ്തു മടങ്ങുന്നതിനിടെയാണ് ഇന്നലെ വീട്ടില്‍ കടന്നുകയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.വീട്ടമ്മ ബഹളം വെച്ചതിനെ തുടര്‍ന്ന് കടന്നുകളഞ്ഞ ഇയാളെ പൊലീസും നാട്ടുകാരും നടത്തിയ തിരച്ചലില്‍ പിടികൂടുകയായിരുന്നു.

നാട്ടുകാര്‍ വിളിച്ച് അറിയിച്ചതിനെത്തുടര്‍ന്നാണ് മുണ്ടക്കയം പോലീസ് സ്ഥലത്ത് എത്തിയത്. തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയായ ഉണ്ണിയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ കൂടി സംഘം ചെയ്ത് തിരച്ചില്‍ പങ്കെടുക്കുകയായിരുന്നു. അതിനിടെയാണ് സംഭവം നടന്നതിനു താഴ്ഭാഗത്ത് പാറക്കെട്ടിലെ പൊത്തില്‍ പ്രതി ഒളിച്ചിരുന്നത്. നാട്ടുകാരും പോലീസും സംഘം ചേര്‍ന്ന് ഇയാളെ ബലമായി കീഴ്‌പ്പെടുത്തുകയായിരുന്നു. വൈകുന്നേരം അഞ്ചുമണിയോടുകൂടി പരാതിക്കാരി കുടുംബമായി താമസിക്കുന്ന വീടിന്റെ മുറ്റത്ത് എത്തിയാണ് ഇയാള്‍ അതിക്രമം നടത്തിയത്.

വീട്ടിലെത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും വീട്ടമ്മ ഇത് എതിര്‍ത്തതോടെ പിന്നില്‍ നിന്ന് കടന്നു പിടിക്കുകയായിരുന്നു. സ്ത്രീ വഴുതിമാറി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ലൈംഗികബന്ധത്തിനു സമ്മതിച്ചാല്‍ പണം നല്‍കാമെന്നും പ്രതിയായ ഉണ്ണി സ്ത്രീയോട് പറഞ്ഞു. ഇതോടെ ബഹളം വച്ച് സ്ത്രീ നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു. സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും പ്രതിയായ ഉണ്ണി ഓടി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്നാണ് പൊലീസിനെ വിവരം അറിയിച്ചത്. പോലീസ് എത്തിയപ്പോള്‍ തന്നെ ഇയാള്‍ക്കായി നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു തുടര്‍ന്നാണ് പൊലീസും നാട്ടുകാര്‍ക്കൊപ്പം സംഘം ചേര്‍ന്ന് പരിശോധന നടത്തിയത്.

അറസ്റ്റ് ചെയ്തശേഷം പോലീസ് മെഡിക്കല്‍ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു. അവിടെയും നഴ്‌സുമാരോട് ഇയാള്‍ ലൈംഗിക ചുവയോടെ സംസാരിച്ചതായി പോലീസ് പറയുന്നു. രോഗികളുടെ കൂട്ടിരിപ്പുകാരോടും ഇയാള്‍ മോശമായി പെരുമാറുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയായ ഇയാള്‍ ഭാര്യയില്‍ നിന്ന് അകന്നു കഴിയുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

Popular this week