വന്‍ ചതിയില്‍പ്പെടാതെ സൂക്ഷിക്കുക! അനുഭവം പങ്കുവച്ച് നടന്‍ അനീഷ് രവി

തിരുവനന്തപുരം: വീഡിയോ കോള്‍ കെണിയില്‍പ്പെടുത്തി പണം തട്ടുന്ന സംഘത്തില്‍ നിന്നു നേരിട്ട അനുഭവം പറഞ്ഞ് നടന്‍ അനീഷ് രവി. ഫേസ്ബുക്ക് ലൈവിലൂടെയാണ് അനീഷ് ഇപ്പോള്‍ അഭിനയിക്കുന്ന ടെലിവിഷന്‍ സീരിയലിന്റെ കലാസംവിധായകന്‍ അനിലിന് സംഭവിച്ച അനുഭവം വിവരിച്ചത്.

അനിലിന് സേവ് ചെയ്യാത്ത നമ്പറില്‍ നിന്നും ഒരു വീഡിയോ കോള്‍ വന്നു. അത് എടുത്തപ്പോള്‍ കണ്ടത് ഒരു പെണ്‍കുട്ടി വസ്ത്രം മാറ്റുന്നതാണ്. ഇത് കണ്ടപ്പോള്‍ തന്നെ വീഡിയോ കട്ട് ചെയ്തു. എന്നാല്‍ പിന്നീട് ഇതിന്റെ സ്‌ക്രീന്‍ഷോട്ടും വ്യാജമായി എഡിറ്റ് ചെയ്ത വീഡിയോയും കാണിച്ച് ഭീഷണിയാണ് വന്നത്.

11,500 രൂപ കൊടുത്തില്ലെങ്കില്‍ വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യും എന്നായിരുന്നു ഭീഷണി. ഇത്തരം ഭീഷണി നേരിടുന്ന നിരവധിപ്പേര്‍ സിനിമ സീരിയല്‍ രംഗത്തുണ്ടെന്ന് വീഡിയോയില്‍ അനീഷ് പറയുന്നു. നേരത്തെ ഇതേ സീരിയലിന്റെ സൗണ്ടില്‍ ജോലി ചെയ്യുന്നയാള്‍ക്കും സമാന അനുഭവമുണ്ടായെന്നും താരം പറയുന്നു.

https://www.facebook.com/watch/live/?v=264071625577005&ref=watch_permalink&t=15

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News