24.2 C
Kottayam
Sunday, May 26, 2024

എറണാകുളത്ത് വള്ളം മറിഞ്ഞ് മൂന്നു മത്സ്യത്തൊഴിലാളികളെ കാണാതായി

Must read

കൊച്ചി: എറണാകുളത്ത് വള്ളം മറിഞ്ഞ് മൂന്നു മത്സ്യത്തൊഴിലാളികളെ കാണാതായി. എറണാകുളം എളംകുന്നപുഴയില്‍ ഇന്ന് പുലര്‍ച്ചെ ഒന്നോടെയാണ് അപകടമുണ്ടായത്. സിദ്ധാര്‍ഥന്‍, സന്തോഷ്, സജീവന്‍ എന്നിവരെയാണ് കാണാതായത്.

വള്ളത്തിലുണ്ടായിരുന്ന ഒരാള്‍ നീന്തി രക്ഷപെട്ടു. മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ പോലീസും ഫയര്‍ഫോഴ്സും തെരച്ചില്‍ നടത്തിവരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week