27.8 C
Kottayam
Tuesday, May 21, 2024

നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; കോട്ടയം ജില്ലയില്‍ 97 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍

Must read

കോട്ടയം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ ഇതുവരെ 97 വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കുറിച്ചി ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡും ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ 17-ാം വാര്‍ഡും പുതിയ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചപ്പോള്‍ കോട്ടയം മുനിസിപ്പാലിറ്റിയിലെ 36-ാം വാര്‍ഡും വെച്ചൂര്‍ ഗ്രാമപഞ്ചായത്തിലെ 1, 4 വാര്‍ഡുകളും പട്ടികയില്‍നിന്ന് ഒഴിവാക്കി.

ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലും പായിപ്പാട്, പാറത്തോട് പഞ്ചായത്തുകളിലും കണ്ടെയ്ന്‍മെന്റ് സോണുകള്‍ അല്ലാത്ത വാര്‍ഡുകളില്‍ നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. അതിരമ്പുഴ ഗ്രാമ പഞ്ചായത്തില്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട മഹാത്മഗാന്ധി സര്‍വകലാശാലയിലെ ഓഫീസുകള്‍ മൂന്നിലൊന്ന് ജീവനക്കാരെ നിയോഗിച്ച് നിലവിലുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം. ജീവനക്കാരെ സര്‍വകലാശാലയുടെ വാഹനങ്ങളില്‍ ജോലിക്ക് എത്തിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്.

നിലവില്‍ ജില്ലയില്‍ 26 തദ്ദേശഭരണ സ്ഥാപന മേഖലകളിലെ 97 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാണ്. അവ ഇനി പറയും വിധമാണ്.

(തദ്ദേശ ഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1.കോട്ടയം മുനിസിപ്പാലിറ്റി-11, 21, 30, 31, 32, 46
2.ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി- എല്ലാ വാര്‍ഡുകളും
3.ചങ്ങനാശേരി മുനിസിപ്പാലിറ്റി-24, 31, 33, 37
4.വൈക്കം മുനിസിപ്പാലിറ്റി-13, 21, 24, 25

ഗ്രാമപഞ്ചായത്തുകള്‍

5.പാറത്തോട് -8, 9
6.അയ്മനം-14
7.ഉദയനാപുരം-6, 7, 16,17
8.കുമരകം- 10, 11
9.ടിവി പുരം- 12
10. മറവന്തുരുത്ത്-1
11.വാഴപ്പള്ളി-7, 11, 12, 17, 20
12.പായിപ്പാട് -7, 8, 9, 10, 11
13.കുറിച്ചി-4, 19, 20
14.മീനടം-2, 3
15.മാടപ്പള്ളി-18
16.നീണ്ടൂര്‍-8
17.കാണക്കാരി-3, 10
18.തൃക്കൊടിത്താനം- 15
19.പുതുപ്പള്ളി-14
20.തലയാഴം-7,9
21.എരുമേലി-1
22.അതിരന്പുഴ-1, 9,10, 11, 12, 20, 21, 22
23.മുണ്ടക്കയം-12
24.അയര്‍ക്കുന്നം-15
25. പനച്ചിക്കാട് -6,16
26. കങ്ങഴ-6

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week